Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ബാങ്കിംഗ് മേഖലയില്‍ ഇന്ന് അപൂര്‍വ ഞായര്‍; ബാങ്കുകൾ ഇന്ന് തുറക്കും,തിങ്കൾ മുതൽ മൂന്ന് ദിവസം പണിമുടക്ക്

ബാങ്കിംഗ് മേഖലയില്‍ ഇന്ന് അപൂര്‍വ ഞായര്‍; ബാങ്കുകൾ ഇന്ന് തുറക്കും,തിങ്കൾ മുതൽ മൂന്ന് ദിവസം പണിമുടക്ക്

മുംബൈ: ചരിത്രത്തിലെ അപൂർവതയായി സെപ്റ്റംബർ 27 ഞായറാഴ്ച  (ഇന്ന്) രാജ്യത്ത് ബാങ്കുകൾ പ്രവർത്തിക്കും. തിങ്കളാഴ്ചമുതൽ മൂന്നുദിവസം ജീവനക്കാരുടെ യൂണിയനുകൾ പണിമുടക്കു പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനാണ് ഞായറാഴ്ച ബാങ്കുകൾക്കു പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കിയത്. സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതി (H1) അവസാനിക്കുന്ന ഘട്ടമായതിനാൽ കണക്കുകൾ പൂർത്തിയാക്കേണ്ടതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. മൂന്ന് ദിവസത്തെ സമരത്തിന് ശേഷം ഒക്ടോബർ 1-ന് ബാങ്കുകൾ തുറക്കുമെങ്കിലും ഒക്ടോബർ 2 ഗാന്ധിജയന്തി അവധിയാണ്. മൂന്നാം തീയതി ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും.

ശാഖകളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കാമെങ്കിലും ഓൺലൈൻ, ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ലെന്ന് ബാങ്കുകൾ അറിയിച്ചു. ഇ.എം.ഐ ഉൾപ്പെടെയുള്ള ഓട്ടോമേറ്റഡ് ഇടപാടുകൾ തടസ്സമില്ലാതെ നടക്കും. ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുന്നതിനാൽ എ.ടി.എമ്മുകളിൽ ആവശ്യത്തിന് പണം നിക്ഷേപിക്കും. കൂടാതെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പരിധിയില്ലാതെ ഏത് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും സൗജന്യമായി പണം പിൻവലിക്കാമെന്നും അധിക നിരക്കുകൾ ഈടാക്കില്ലെന്നും പൊതുമേഖലാ ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരിൽ ഭൂരിഭാഗവും പണിമുടക്കിൽ പങ്കുചേരുമെന്നാണ് യു.എഫ്.ബി.യു (UFBU) അവകാശപ്പെടുന്നത്.


Related articles

See all
Popular News

പഞ്ചാബിലെ ലൗലി സർവകലാശാല ക്യാമ്പസിൽ ആക്രമണം അഴിച്ചുവിട്ട് വിദ്യാർഥികൾ; വാഹനങ്ങൾക്ക് തീയിട്...

Popular News

മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി; 9.22 ലക്ഷം കോടി...

Popular News

ക്രിയേറ്റർമാർക്ക് ഇനി കോടികളുടെ കമ്മീഷൻ! ആമസോണും എഐ ഫീച്ചറുകളുമായി യൂട്യൂബ് ഷോപ്പിംഗ് വിപു...

Popular News

ഐഫോൺ ഉപയോക്താക്കൾക്ക് ആശ്വാസം: 'ആപ്പിൾ പേ' ഒക്ടോബറിൽ ഇന്ത്യയിലെത്തിയേക്കും

Save your stories

Sign in