Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

"ചേട്ടാ ഞാൻ സ്കൂളിൽ പോണില്ല... ഞാനുമുണ്ട്"; ചാണ്ടി ഉമ്മന് വോട്ട് അഭ്യർത്ഥിച്ച് കുഞ്ഞ് ഐലൻ

"ചേട്ടാ ഞാൻ സ്കൂളിൽ പോണില്ല... ഞാനുമുണ്ട്"; ചാണ്ടി ഉമ്മന് വോട്ട് അഭ്യർത്ഥിച്ച് കുഞ്ഞ് ഐലൻ
പുതുപ്പള്ളി : ചേട്ടാ ഞാൻ സ്കൂളിൽ പോണില്ല... ഞാനുമുണ്ട്.. ഐലൻ അത് പറഞ്ഞപ്പോഴാണ് ചാണ്ടി ഉമ്മൻ നേരത്തെ കണ്ട് പിരിഞ്ഞ ലൈൻ കൂടെ കൂടിയത് അറിയുന്നത്. പുതുപ്പള്ളി അങ്ങാടി കുന്ന് റോഡിൽ പ്രചരണത്തിനെത്തിയ പോഴാണ് പിതാവ് സാജനൊപ്പം സ്ക്കൂളിലേക്ക് പോയ ഐലനെ കണ്ടത്. സ്ഥാനാർത്ഥിക്ക് ഒരു പൂവും നൽകി ലൈൻ ആദ്യം ആശംസകൾ നേർന്നു. പക്ഷെ വീടുകൾ കയറി ദൂരം പിന്നിട്ടപ്പോഴാണ് കുഞ്ഞ് ഐലൻ കൂടെ കൂടിയത് ചാണ്ടി ശ്രദ്ധിച്ചത്. പിന്നെ ഐലനും കൂടി സ്ഥാനാർത്ഥിക്കൊപ്പം വോട്ടു ചോദിക്കാൻ. ചാണ്ടി ഉമ്മൻ പറയുന്നത് കേട്ട് ആദ്യം കയറിയ വീടുകളിൽ ഐലൻ എനിക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞത് അത് കേട്ടതും വീട്ടുകാർക്കും വോട്ട് ചോദ്യത്തിൽ കൗതുകമായി. സ്വന്തമായി വോട്ട് പിടിക്കുന്നതിൽ ചാണ്ടി പരിഭവം പറഞ്ഞതോടെ പിന്നെ ചാണ്ടി ഉമ്മന് വേണ്ടിയായി ഐലന്‍റെ വോട്ട് പിടുത്തം. ഇതിനിടയിൽ ഐലനെ കാണാതായതോടെ പിതാവ് സാജന് സ്ക്കൂളിൽ നിന്ന് ടീച്ചറുടെ വിളിയും വന്നു. വിളിച്ചപ്പോൾ ഐലൻ സ്ഥാനാർത്ഥിക്കൊപ്പമായത് കൊണ്ട് വരില്ലന്നഞ്ഞെങ്കിലും ചാണ്ടി ഉമ്മൻ നിർബന്ധിച്ച് ഐലനെ പിതാവിനൊപ്പം സ്കൂളിൽ അയച്ചു. പോകും മുമ്പേ ചാണ്ടി ചേട്ടന് എല്ലാ വിജയാശംസകളും നേർന്നാണ് ഐലൻ മടങ്ങിയത്.    

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in