Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല തീർത്ഥാടകർക്ക് സഹായവുമായി 'അയ്യപ്പ യാത്ര' മൊബൈൽ ആപ്ലിക്കേഷൻ

ശബരിമല തീർത്ഥാടകർക്ക് സഹായവുമായി 'അയ്യപ്പ യാത്ര' മൊബൈൽ ആപ്ലിക്കേഷൻ
കൊച്ചി: ശബരിമല തീർത്ഥാടകർക്ക് സേവനങ്ങൾ ലഭ്യമാക്കാനായി ശബരി സേവാ ട്രസ്റ്റ് ആരംഭിച്ച 'അയ്യപ്പ യാത്ര' എന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രശസ്ത സിനിമാ താരം സലീം കുമാർ പുറത്തിറക്കി. അയ്യപ്പ ഭക്തർക്ക് യാത്രയിലുടനീളം സഹായകമാകുന്ന നിരവധി വിവരങ്ങളും സേവനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി അയ്യപ്പഭക്തർക്ക് സേവനങ്ങൾ നൽകിവരുന്ന സംഘടനയാണ് ശബരി സേവാ ട്രസ്റ്റ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. കൊച്ചിയിൽ നടന്ന ആപ്ലിക്കേഷൻ ലോഞ്ചിംഗ് ചടങ്ങിൽ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, ശാലു പെയാട്, ഡോ: ശ്രീജിത്ത് ബി,പ്രിൻസ് ജിസിസി,അജ്മൽ അലി, ജോജി ഡ്രിൽഷോർ എന്നിവരും പങ്കെടുത്തു.താമസിയാതെ ഗൂഗിൽ പ്ലേസ്റ്റോർ ആപ്പ് സ്റ്റോർ എന്നിവ വഴി സൗജന്യമായി ആപ്പ് ലഭിക്കുന്നതാണെന്നും തീർത്ഥാടകർക്ക് ഈ ആപ്ലിക്കേഷൻ ഏറെ ഉപകാരപ്രദമാകും എന്നും ഭാരവാഹികൾ അറിയിച്ചു.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

മാർഗംകളി താളവും റാപ്പും ഒന്നിച്ച്; തരംഗമായി 'ഡിസ്കോ'യിലെ 'ഇതിന്നോ ആദമേ' ഗാനം, നവംബർ 6-ന് ച...

Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

തലൈവരുടെ ഗ്രാന്റ് എൻട്രി; 40 വർഷങ്ങൾക്കുശേഷം തിയേറ്ററിൽ ആരാധകർക്കൊപ്പം സിനിമ കണ്ട് സൂപ്പര്...

Save your stories

Sign in