Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് ആഗോള അംഗീകാരം: 'ഓപ്പറേഷൻ തൂഫാനെ' അഭിനന്ദിച്ച് ഓസ്ട്രേലിയൻ കോൺസൽ ജനറൽ

കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് ആഗോള അംഗീകാരം: 'ഓപ്പറേഷൻ തൂഫാനെ' അഭിനന്ദിച്ച് ഓസ്ട്രേലിയൻ കോൺസൽ ജനറൽ

സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാനെ' അഭിനന്ദിച്ച് ഓസ്ട്രേലിയൻ കോൺസൽ ജനറൽ. ചെന്നൈയിലെ ഓസ്ട്രേലിയൻ കോൺസൽ ജനറൽ സിലായി സാക്കിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ആഗോളതലത്തിൽ അഭിനന്ദനം ലഭിച്ചത്.

ആഭ്യന്തര മന്ത്രിയുടെ ചേംബറിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേരളം നടപ്പിലാക്കുന്ന വിവിധ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും 'ഓപ്പറേഷൻ തൂഫാന്റെ' പുരോഗതിയെക്കുറിച്ചും രമേശ് ചെന്നിത്തല കോൺസൽ ജനറലിനോട് വിശദീകരിച്ചു. സംസ്ഥാന സർക്കാർ നടത്തുന്ന ഈ പ്രവർത്തനങ്ങളെ ഏറെ താല്പര്യത്തോടെ കേട്ട സിലായി സാക്കി, ലഹരിക്കെതിരായ പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ചു. കൂടാതെ കേരളത്തിലെ പ്രധാന വികസന പദ്ധതികളും കൂടിക്കാഴ്ചയിൽ വിഷയമായി.

ഓസ്ട്രേലിയൻ വൈസ് കോൺസൽ കാറ്റ് നാപ്പും ഈ സുപ്രധാന കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് ശേഷം ഓസ്ട്രേലിയൻ പ്രതിനിധി സംഘം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഉപഹാരം കൈമാറിയ ശേഷമാണ് മടങ്ങിയത്.

Related articles

See all
Popular News

വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു

Popular News

എന്നും വിദ്യാർത്ഥികൾക്കൊപ്പം ;ജന്തർ മന്തറിലെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക...

Popular News

തുലാവർഷം എത്തുന്നു; സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ അതിശക്തമായ മഴ മുന്നറിയിപ്പ്

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Save your stories

Sign in