Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

KC VENUGOPAL| ഒഡീഷയില്‍ മലയാളി കത്തോലിക്ക വൈദികര്‍ക്കെതിരായ ആക്രമണം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എം പി ഒഡീഷ മുഖ്യമന്ത്രിക്ക് കത്തയച്ചു

KC VENUGOPAL| ഒഡീഷയില്‍ മലയാളി കത്തോലിക്ക വൈദികര്‍ക്കെതിരായ ആക്രമണം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എം പി ഒഡീഷ മുഖ്യമന്ത്രിക്ക് കത്തയച്ചു
  ഒഡീഷയിലെ സംബല്‍പൂരില്‍ മലയാളി കത്തോലിക്കാ വൈദികരെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝിക്ക് കെ സി വേണുഗോപാല്‍ കത്തുനല്‍കി. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതന്‍ ഉള്‍പ്പെടെ രണ്ട് മലയാളി വൈദികരാണ് ക്രൂരപീഡനത്തിനിരയായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തെതാണിത്. സംസ്ഥാനത്ത് ഇത്തരം അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നത് നിര്‍ഭാഗ്യകരമാണ്. വൈദികര്‍ ബോയ്‌സ് ഹോസ്റ്റലില്‍ വച്ച് ക്രൂര പീഡനത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേല്‍പ്പിക്കുന്നതാണ്. ഈ ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ശന നടപടി സ്വീകരിക്കണം. ഇരകളുടെ സുരക്ഷയും നിയമവാഴ്ചയും ഉറപ്പാക്കുന്നതിന് കുറ്റവാളികളെ വേഗത്തില്‍ പിടികൂടി നീതിയുടെ മുന്നില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇത്തരം അക്രമങ്ങള്‍ വ്യക്തികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുക മാത്രമല്ല, നമ്മുടെ രാജ്യം വിലമതിക്കുന്ന സാമുദായിക ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാണ്. ക്രൈസ്തവ പുരോഹിതരുടെയും ജീവനക്കാരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Popular News

"ടിഷ്യു പേപ്പറിൽ ഒപ്പിടുന്ന ശീലമില്ല, ഫയൽ പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്"; വൈദ്യുതി കരാർ...

Save your stories

Sign in