Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കേരളത്തില്‍ ഭരണമാറ്റത്തിന്‍റെ അന്തരീക്ഷം'- രമേശ് ചെന്നിത്തല

'കേരളത്തില്‍ ഭരണമാറ്റത്തിന്‍റെ അന്തരീക്ഷം'- രമേശ് ചെന്നിത്തല
കേരളത്തിലെ 9 വര്‍ഷത്തെ ദുര്‍ഭരണത്തിനെതിരായി നിലമ്പൂരിലെ ജനങ്ങള്‍ വിധിയെഴുതാന്‍ പോവുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിലെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും എന്തു പറഞ്ഞാലും ജനം സര്‍ക്കാരിന്റെ ഭരണത്തില്‍ മടുത്തു കഴിഞ്ഞു. കേരളത്തില്‍ ഭരണമാറ്റത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര കോടികള്‍ മുടക്കി പ്രചരണം നടത്തിയാലും എല്‍ഡിഎഫ് വിജയിക്കാന്‍ പോകുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരിലെ ജനങ്ങല്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് ഉറപ്പാണ്. എല്ലാവരും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനു ഇറങ്ങുകയാണ്. അതിനാല്‍ മണ്ഡല കണ്‍വെന്‍ഷനുകളില്‍ അടക്കം പങ്കെടുക്കാന്‍ ഇന്ന് നിലമ്പൂരേക്ക് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയ ഭീതിക്കൊണ്ടാണ് എം.വി ഗോവിന്ദന്‍ ഇത്തരം ജല്‍പനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫും ധാരണയിലാണ് എന്ന ഗോവിന്ദന്റെ പ്രസ്താവനയിലാണ് അദ്ദേഹം പ്രതികരിച്ചത്. മുന്‍ ഉപതിരഞ്ഞെടുപ്പുകളിലെ വിജയം ആവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ മണ്ഡലത്തില്‍ ശക്തമായ പ്രചരണ പരിപാടികളാണ് യുഡിഎഫ് നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രചരണ പരിപാടികളുമായി ബഹുദൂരം മുന്നിലാണ് യുഡിഎഫ്. അതേസമയം, മറ്റ് രണ്ടു മുന്നണികളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in