Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എക്സൈസ് വകുപ്പ് ടൂറിസം മന്ത്രിയുടെ കൈയിലോ? മദ്യനയവും ബാര്‍ കോഴയും സഭയിലുയര്‍ത്തി പ്രതിപക്ഷം

എക്സൈസ് വകുപ്പ് ടൂറിസം മന്ത്രിയുടെ കൈയിലോ? മദ്യനയവും ബാര്‍ കോഴയും സഭയിലുയര്‍ത്തി പ്രതിപക്ഷം
  തിരുവനന്തപുരം:  സഭയിൽ മദ്യനയവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ച് പ്രതിപക്ഷം. മദ്യനയവുമായി ബന്ധപ്പെട്ട് റോജി എം. ജോൺ എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. മദ്യനയം അട്ടിമറിച്ചിട്ടും അന്വേഷണം നടത്തിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം ടൂറിസം മന്ത്രി എന്തിന് മദ്യനയത്തെക്കുറിച്ച് യോഗം നടത്തുന്നുവെന്നും റോജി എം. ജോൺ ചോദിച്ചു. മദ്യനയത്തിന് കോഴ നൽകുന്നതിന് വ്യക്തമായ സൂചന നൽകുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ശബ്ദ സന്ദേശത്തിലെ വാചകങ്ങൾ ഉദ്ധരിച്ച് റോജി എം. ജോൺ നിയമസഭയില്‍ ഭരണപക്ഷത്തെ കടന്നാക്രമിച്ചു. ഇതിന്‍റെ പിന്നിലെ കറുത്ത കരങ്ങൾ എന്തെന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങൾക്കുണ്ട്. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. പരാതിയിൽ അന്വേഷിക്കുന്നത് ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നു എന്നാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്ര വലിയ ആരോപണം ഉയർന്നിട്ടും അഴിമതി നിരോധന നിയമപ്രകാരം ഒരു എഫ്ഐആർ ഇട്ട് കേസെടുക്കുവാൻ സർക്കാർ തയാറായിട്ടില്ല. ടൂറിസം വകുപ്പ് എന്തിനാണ് എക്സൈസ് ഓഫീസിന്‍റെ കാര്യത്തിൽ ഇടപെടുന്നതെന്നും എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റിയാസ് ആണോയെന്നും അദ്ദേഹം ചോദിച്ചു. തീർത്തും അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് എം.ബി. രാജേഷ് പറഞ്ഞു. ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകമാണ് തിരയുന്നതെന്ന എം.ബി. രാജേഷിന്‍റെ പ്രസ്താവനയെ റോജി എം. ജോണ്‍ പരിഹസിച്ചു. മദ്യനയം എന്ന കുഞ്ഞിന്‍റെ അച്ഛൻ ആരാണ് എന്ന് എക്സൈസ് മന്ത്രി അന്വേഷിക്കണമെന്നും റോജി എം. ജോണ്‍ ആവശ്യപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in