Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം 21 ന് എത്തും

നിയമസഭാ തെരഞ്ഞെടുപ്പ് : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം 21 ന് എത്തും
teeka ram meena തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ജനുവരി 21 ന് സംസ്ഥാനത്തെത്തും. വിവിധ രാഷ്ട്രീയ കക്ഷികളുമായി സംഘം ചർച്ച നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഡി.ജി.പിയെ മാറ്റണമോ എന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ടീക്കാ റാം മീണ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്താനായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സംഘം സംസ്ഥാനത്ത് എത്തുന്നത്. 21ന് തലസ്ഥാനത്തും 22 ന് രാവിലെ കണ്ണൂരിലും ഉച്ചയ്ക്ക് എറണാകുളത്തും ചർച്ചകൾ നടക്കുമെന്ന് ടീക്കാ റാം മീണ പറഞ്ഞു. ഒരേ പദവിയിൽ മൂന്ന് വർഷമായ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റണമെന്നായിരുന്നു കമ്മിഷന്‍റെ നിർദേശം. ഐ.ജി വരെയുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ബാധകമാണ്. ഡി.ജി.പിക്ക് സ്ഥലംമാറ്റം ബാധകമല്ലെന്നും ഈ വിഷയത്തിൽ അന്തിമ തീരുമാനം ചർച്ചചെയ്ത് സ്വീകരിക്കുമെന്നും ടീക്കാ റാം മീണ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റ് വിതരണത്തിൽ ചില കളക്ടർമാർ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം പരാതികൾ പരിശോധിച്ച് വേണ്ട ക്രമീകരണം നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ പറഞ്ഞു.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in