തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും ഇടതുമുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾ തീരുമാനമാകാതെ നീളുന്നു. ബി.ജെ.പി നയിക്കുന്ന എൻഡിഎയിലും സീറ്റ് വിഭജനം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ് . ഏപ്രിൽ ആറിന് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ എൽ.ഡി.എഫിലും എൻ.ഡി.എയിലും സീറ്റ് വിഭജന ചർച്ചകള്‍ വഴിമുട്ടി.
എൽ.ഡി.എഫിനെ നയിക്കുന്ന സി.പി.എം കുടുതൽ സീറ്റുകൾ ഘടകക്ഷികൾക്ക് വിട്ട് നൽകാൻ കഴിയില്ല എന്ന് നിലപാടാണ് സ്വീകരിച്ചരിക്കുന്നത്. മുന്നണിയിൽ എത്തിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം 15 സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതാണ് ചർച്ചയെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാന തടസം. കഴിഞ്ഞ തവണ സിപിഐ മത്സരിച്ച സീറ്റുകളും അവർ ആവശ്യെപ്പടുന്നു. ഇത് വിട്ട് നൽകാൻ സി.പി.ഐ തയാറുമല്ല. ചെറുഘടകകക്ഷികൾക്ക് സീറ്റ് നൽകാൻ സി.പി.എം തയ്യാറാല്ല. ഇക്കാര്യത്തിൽ അവർക്ക് അതൃപ്തി ഉണ്ടങ്കിലും പരസ്യ നിലപാട് സ്വീകരിക്കാൻ ഈ കക്ഷികൾ ഭയക്കുകയാണ്.
ജനതാദളിലെ ഇരു വിഭാഗത്തിനും കുടുതൽ സീറ്റുകൾ നൽകാൻ കഴിയില്ലെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസിനും സീറ്റ് ഉണ്ടാവില്ല. ചുരുക്കത്തിൽ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐക്ക് സിപിഎമ്മിൻ്റെ താൽപര്യത്തിന് വഴങ്ങേണ്ടിവരും.ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ ദുർബലമാണ്. മുന്നണിയിൽ ചർച്ചകൾ കാര്യമായി ഒന്നും നടന്നിട്ടില്ല. ഏകപക്ഷീയമായ തീരുമാനമാണ് എൻ.ഡി.എ യിൽ നടക്കുന്നത്. എൻ.ഡി.എ യിൽ ബി.ജെ.ഡി.എസിന് വിലപേശൽ ശകതി നഷ്ടപ്പെട്ടു. പാർട്ടി രണ്ടായി പിളർന്ന് ഒരു വിഭാഗം യു.ഡി.എഫിൻ്റെ ഭാഗമായി. മുൻനിര നേതാക്കൾ എല്ലാം വിജയ സാധ്യത ഉള്ള മണ്ഡലം വേണമന്ന് വാശി പിടിച്ചതോടെ സീറ്റ് തർക്കം പാർട്ടിയെ ഉലയ്ക്കുകയാണ്.