Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സില്‍വർ ലൈന്‍ സങ്കീർണ്ണം, പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്ന് റെയില്‍വേ മന്ത്രി : മുഖ്യമന്ത്രിക്ക് തിരിച്ചടി

സില്‍വർ ലൈന്‍ സങ്കീർണ്ണം, പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്ന് റെയില്‍വേ മന്ത്രി : മുഖ്യമന്ത്രിക്ക് തിരിച്ചടി
ന്യൂഡല്‍ഹി : കെ റെയില്‍ സില്‍വർ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി.സില്‍വർ ലൈന്‍ പദ്ധതി വളരെ സങ്കീർണമായതാണെന്നും പാരിസ്ഥിതകമായി നിരവധി പ്രശ്നങ്ങളുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്‍റില്‍. ഇന്ന് രാവിലെ  കെ റെയിലിന്‍റെ അനുമതിക്കായി മുഖ്യമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി കാര്യങ്ങള്‍ അനുഭാവ പൂർവ്വം കേട്ടെന്നും ഡിപിആറിലെ അവ്യക്തത നീക്കിയെന്നും അനുമതി ലഭിക്കുമെന്നും പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. സില്‍വർ ലൈന്‍ വളരെ സങ്കീർണത നിറഞ്ഞ പദ്ധതിയാണ്. പാരിസ്ഥിതികമായും സാങ്കേതികമായും ഏറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പദ്ധതിയുടെ ചിലവ് മുഖ്യമന്ത്രി പറഞ്ഞ പോലെ 64000 കോടിയില്‍ നില്‍ക്കില്ലെന്നും 1  ലക്ഷം കോടി കവിയുമെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി. സില്‍വർ ലൈനിനെ ബ്രോഡ് ഗേജുമായി ബന്ധിപ്പിക്കാനാകാത്തും പ്രതിസന്ധിയാണെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അനൌദ്യോഗികമായി കേന്ദ്ര റെയില്‍വേ മന്ത്രിയായും  ഇന്ന് ഡല്‍ഹില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും പച്ചക്കൊടി കാത്ത് നിന്ന് പിണറായി സർക്കാരിന് റെയില്‍വേ മന്ത്രിയുടെ പരാമർശം തിരിച്ചടി ആയിരിക്കുകയാണ്.

Related articles

See all
Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

‘ആത്മകഥ തിരുത്താൻ സോണിയ ഗാന്ധി തയ്യാറാകില്ല; ‘സാധ്യമല്ല’ എന്നതിനപ്പുറം മറുപടിയുണ്ടാകില്ല’:...

Popular News

ഖാര്‍ഗെയെ അപമാനിച്ച സംഭവം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം; പ്രധാനമന്ത്രി മാപ്...

Save your stories

Sign in