Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിരാഹാര സമരം നടത്തുന്ന ആശാ വര്‍ക്കറുടെ നില മോശമായി; ആശുപത്രിയിലേക്ക് മാറ്റി

നിരാഹാര സമരം നടത്തുന്ന ആശാ വര്‍ക്കറുടെ നില മോശമായി; ആശുപത്രിയിലേക്ക് മാറ്റി
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിരാഹാര സമരം നടത്തിവന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. വട്ടിയൂര്‍ക്കാവ് യു പി എച്ച് സി യിലെ ആശാവര്‍ക്കര്‍ ശോഭ എംനെ യാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പകരം കുളത്തൂര്‍ FHC യിലെ ആശാ വർക്കർ ഷൈലജ എസ് നിരഹാര സമരം ഏറ്റെടുത്തു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, വട്ടിയൂര്‍ക്കാവ് യു പി എച്ച് സി യിലെ ആശാവര്‍ക്കര്‍ കെ പി തങ്കമണി എന്നിവര്‍ ആറാം ദിവസവും നിരാഹാര സമരം തുടരുകയാണ്. സേവന വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭരണ സിരാകേന്ദ്രത്തിന് മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ രാപ്പകല്‍ സമരം തുടങ്ങിയിട്ട് ഇന്നേക്ക് 44 ദിനങ്ങള്‍ ആയിരിക്കുകയാണ്. സമരം നടത്തിയിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ നേടിക്കൊടുക്കാത്ത സര്‍ക്കാരിനെതിരെ ശക്തമായ രീതിയിലാണ് സമരക്കാര്‍ പോരാടുന്നത്. സമരത്തിന്റെ മൂന്നാം ഘട്ടമായിരുന്നു നിരാഹാരം. ഇന്ന് 6 ദിനങ്ങള്‍ പിന്നിടുകയാണ് നിരാഹാരം തുടങ്ങിയിട്ട്. ഇനിയും കണ്ണ് തുറക്കാത്ത സര്‍ക്കാരിനെതിരെ പോരാടാന്‍ തന്നെയാണ് പ്രവര്‍ത്തകരുടെ നീക്കം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in