Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ചെറുപ്പക്കാർ റോഡിൽ പട്ടിണികിടന്നിട്ടും കാണാത്ത അനീതി ; യൂത്ത് കോണ്‍ഗ്രസ് സമരത്തിന് പിന്തുണയുമായി അരുണ്‍ ഗോപി

ചെറുപ്പക്കാർ റോഡിൽ പട്ടിണികിടന്നിട്ടും കാണാത്ത അനീതി ;  യൂത്ത് കോണ്‍ഗ്രസ് സമരത്തിന് പിന്തുണയുമായി അരുണ്‍ ഗോപി
  തിരുവനന്തപുരം :  സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പിന്തുണയുമായി സംവിധായകന്‍ അരുണ്‍ ഗോപി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരപ്പന്തലില്‍ അദ്ദേഹം എത്തി.  ഇത്രയേറെ ചെറുപ്പക്കാർ റോഡിൽ പട്ടിണികിടന്നിട്ടും അവർക്കൊപ്പം ചർച്ചയ്ക്കു പോലും തയ്യാറല്ലാത്ത അനീതി കാണാതെ പോകാൻ കഴിയാത്തതു കൊണ്ടാണ് സമരപന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
യുവജനങ്ങളുടെ സമര പന്തലിൽ...!! അവകാശ സംരക്ഷണത്തിനായി റോഡിൽ അലയുന്ന യുവതയ്ക്കായി... ഇത്രയേറെ ചെറുപ്പക്കാർ റോഡിൽ പട്ടിണികിടന്നിട്ടും അവർക്കൊപ്പം ചർച്ചയ്ക്കു പോലും തയ്യാറല്ലാത്ത അനീതി കാണാതെ പോകാൻ കഴിയാത്തതു കൊണ്ട്..!! ഇതൊരു രാഷ്ട്രീയ പ്രേവശേനമല്ല.. രാഷ്ട്രീയ മാനങ്ങളും ഇതിനു ആവശ്യമില്ല..!! തന്റേതല്ലാത്ത രാഷ്ട്രീയം ആണെന്ന് തോന്നുന്നവർക്ക് പൊങ്കാലകൾ ആകാം..!! ഇതു ജീവിത്തിൽ സ്വപ്‌നങ്ങൾ ഉള്ളവർക്ക്, അതിനെ തെരുവിൽ ഉപേക്ഷിക്കാൻ മനസ്സില്ലാതെ പൊരുതാൻ ഉറച്ചവർക്കു മാത്രം മനസിലാകുന്ന, തൊഴിൽനിഷേധത്തിന്റെ നീതി നിഷേധത്തിന്റെ രാഷ്ട്രീയമാണ്..!! പ്രിയ സുഹൃത്തുക്കൾ വിഷ്ണുവിനും ഷാഫിക്കും ശബരിക്കും തൊഴിൽ നിഷേധിക്കപ്പെട്ട പല രാഷ്ട്രീയ വിശ്വാസികളായ യുവത്വത്തിനുമൊപ്പം...!!
    https://www.facebook.com/photo?fbid=4068829323167149&set=a.541911725858944

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in