Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എറണാകുളത്ത് അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്

എറണാകുളത്ത് അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്
  കൊച്ചി: എറണാകുളത്ത് അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ഈ മാസം 11ന് പ്രതിപക്ഷ നേതാവില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സിപിഎമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് കാരണമെന്നാണ് വിവരം. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്ന വിവരം മുഹമ്മദ് ഷിയാസ് അറിയിച്ചത്. സിപിഎമ്മിനകത്ത് സ്വയം വിമര്‍ശനം സാധ്യമല്ലാതായി, വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കുന്നില്ല, ആര്‍എസ്എസിനെ നേരിട്ട് വിമര്‍ശിക്കാനുള്ള സാഹചര്യമില്ല എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരുന്നത്. പ്രാദേശിക വിഷയങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in