അരിക്കൊമ്പനെ എങ്ങോട്ടേക്ക് മാറ്റും?; വിദഗ്ധസമിതി യോഗം നാളെ
Jaihind TV News Report
Jaihind TV Web Desk
April 21, 2023
1 min read
•
Updated: June 04, 2026
കൊച്ചി: അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന വിദഗ്ധ സമിതി യോഗം മാറ്റിവെച്ചു. അസൗകര്യങ്ങളെ തുടര്‍ന്നാണ് തീരുമാനം. അടുത്ത ദിവസം തന്നെ ഓണ്‍ലൈന്‍ ആയി യോഗം ചേരും. ഇടുക്കിയിലെ ചിന്നക്കനാലില്‍ നിന്നും മയക്കു വെടിവെച്ച് പിടികൂടുന്ന അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യം ആലോചിക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗമാണ് മാറ്റിയത്.
പറമ്പിക്കുളത്തേക്ക് മാറ്റാനാണ് മുമ്പ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ മറ്റേതെങ്കിലും സ്ഥലമുണ്ടെങ്കില്‍ വിദഗ്ധസമിതിയെ അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഥലപ്പേരുകള്‍ മുദ്രവെച്ച കവറില്‍ സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകളാണ് അടുത്ത ദിവസത്തെ യോഗത്തില്‍ നടക്കുക.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10