Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'കേരളത്തെ മദ്യാസക്തിക്ക് അടിമപ്പെടുത്താന്‍ ശ്രമം'; ഇടതുസർക്കാരിന്‍റെ മദ്യനയത്തിനെതിരെ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ്

'കേരളത്തെ മദ്യാസക്തിക്ക് അടിമപ്പെടുത്താന്‍ ശ്രമം'; ഇടതുസർക്കാരിന്‍റെ മദ്യനയത്തിനെതിരെ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ്
  കോട്ടയം : ഇടതുസർക്കാരിന്‍റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. മദ്യനയത്തിൽ ആശയ തലത്തിലും പ്രായോഗികമായും പ്രകടമായ വൈരുദ്ധ്യമുണ്ടെന്നും ആർക്കും യഥേഷ്ടം മദ്യം കുടിക്കാൻ അനുവാദം നല്‍കുന്നതാണ് പുതിയ മദ്യനയം എന്നും മാർ ജോസഫ് പെരുന്തോട്ടം ദീപിക പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടി. കുടിക്കാത്തവരെ കുടിയന്മാരാക്കുന്നതും കുടിയന്മാരെ മുഴുക്കുടിയന്മാരാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. മദ്യാസക്തി എന്ന രോഗത്തിന് കേരള ജനതയെ അടിമപ്പെടുത്താനുള്ള ശ്രമമാണിത്. വീര്യം കുറഞ്ഞ മദ്യം ശീലിച്ചാൽ വീര്യം കൂടിയത് ഉപേക്ഷിക്കുമെന്ന വാദം ബാലിശമാണ്. മനുഷ്യന്‍റെ ബലഹീനതയെ ചൂഷണം ചെയ്ത് സാമ്പത്തികനേട്ടം ഉണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനനന്മയ്ക്ക് ഉപകരിക്കാത്ത മദ്യനയം പിൻവലിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ദീപികയിലെ ലേഖനത്തിൽ  ആവശ്യപ്പെടുന്നു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in