Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മിഷന്‍ 2025 വിജയകരമായി പൂര്‍ത്തികരിക്കുമെന്ന് എ പി അനില്‍കുമാര്‍

മിഷന്‍ 2025 വിജയകരമായി പൂര്‍ത്തികരിക്കുമെന്ന് എ പി അനില്‍കുമാര്‍
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഡിസിസിയില്‍ നേതാക്കളും പ്രവര്‍ത്തകരും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റായി കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചശേഷം ആദ്യമായാണ് അദ്ദേഹം ഡിസിസി ഓഫീസിലെത്തുന്നത്. ജില്ലാ അധ്യക്ഷന്‍ വിഎസ് ജോയ്, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, കെപിസിസി ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ എ പി അനില്‍കുമാറിനെ സ്വീകരിച്ചു. നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയവും- നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരമാറ്റവും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനത്തിന് പ്രധാന്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കെ. സുധാകരന്‍ തുടങ്ങിവച്ച മിഷന്‍ 2025 വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Save your stories

Sign in