Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് തെലങ്കാന മുഖ്യമന്ത്രി


പ്രമുഖ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഐ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഓ കാവ്യാ മാരനും വിവാഹിതരാകുന്നു. വധൂവരന്മാരുടെ കുടുംബങ്ങൾക്ക് മുൻപേ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഈ സർപ്രൈസ് വാർത്ത സ്ഥിരീകരിച്ചത്. സൺ ഗ്രൂപ്പ് ചെയർമാനും നിർമാതാവുമായ കലാനിധി മാരനും ഭാര്യ കാവേരി മാരനും ജൂബിലി ഹിൽസിലുള്ള വസതിയിലെത്തി മകൾ കാവ്യയുടെ വിവാഹ വിരുന്നിലേക്ക് ക്ഷണിച്ചതായി രേവന്ത് റെഡ്ഡി തന്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ സഹിതം വ്യക്തമാക്കുകയായിരുന്നു. അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹത്തോടനുബന്ധിച്ചുള്ള വിരുന്ന് നവംബർ 21-ന് ചെന്നൈയിൽ വെച്ച് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

2025-ലാണ് അനിരുദ്ധും കാവ്യാ മാരനും പ്രണയത്തിലാണെന്നും ഇരുവരുടെയും കുടുംബങ്ങൾ വിവാഹത്തെക്കുറിച്ച് ആലോചിക്കുകയാണെന്നുമുള്ള വാർത്തകൾ ആദ്യമായി പ്രചരിച്ചത്. എന്നാൽ അന്ന് സോഷ്യൽ മീഡിയയിലൂടെ ഈ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ അനിരുദ്ധ്, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകൾ അവസാനിച്ചിരുന്നില്ല. തുടർന്ന് ഈ വർഷം ജൂണിൽ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്രൻ വിവാഹത്തെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു. സ്വന്തം പിതാവിന്റെ ബിസിനസ് മികവുള്ള, ഒരു വലിയ ടീമിനെ നയിക്കാൻ ശേഷിയുള്ള പ്രമുഖയായ പെൺകുട്ടിയെയാണ് അനിരുദ്ധ് വിവാഹം കഴിക്കുന്നതെന്നും ഇരുവരും മികച്ച ജോഡികളാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയെങ്കിലും തീയതിയോ സ്ഥലമോ വെളിപ്പെടുത്തിയിരുന്നില്ല.

ഇരു കുടുംബങ്ങളും വിവാഹ വാർത്ത ഔദ്യോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗ്രീസിൽ വെച്ചാകും വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. നാനി നായകനായ 'പാരഡൈസ്', രജനീകാന്തിന്റെ 'ജയിലർ 2' എന്നിവയാണ് അനിരുദ്ധിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഷാരൂഖ് ഖാന്റെ 'കിങ്', രജനീകാന്ത് ചിത്രം 'ധർമൻ', ശങ്കർ-കമൽഹാസൻ കൂട്ടുക്കെട്ടിലെത്തുന്ന 'ഇന്ത്യൻ 3' തുടങ്ങി നിരവധിയായ വൻകിട സിനിമകളാണ് ഇനി അദ്ദേഹത്തിന്റേതായി വരാനിരിക്കുന്നത്.

Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in