Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും; ലൈഫ് മിഷന്‍ കേസ് തെളിയണമെങ്കില്‍ ഈജിപ്ഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്യണം: അനില്‍ അക്കര

സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും; ലൈഫ് മിഷന്‍ കേസ് തെളിയണമെങ്കില്‍ ഈജിപ്ഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്യണം: അനില്‍ അക്കര
  തൃശൂർ: ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മുൻ എംഎൽഎ അനിൽ അക്കര. ലൈഫ് മിഷനിൽ ലഭിച്ച കമ്മീഷൻ വിദേശത്തേക്ക് കടത്തിയ ഈജിപ്ഷ്യൻ പൗരൻ ഖാലിദിനെ അറസ്റ്റ് ചെയ്താൽ മാത്രമേ ഈ കേസ് തെളിയൂ എന്നും അനിൽ അക്കര തൃശൂരിൽ പറഞ്ഞു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തലോടെ തട്ടിപ്പ് നടന്നു എന്ന് വ്യക്തമായി. അടിയന്തരമായി ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. കേസ് പെട്ടെന്ന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുമെന്നും അനിൽ അക്കര വ്യക്തമാക്കി. ലൈഫ് മിഷനിലെ കമ്മീഷൻ അന്നത്തെ മന്ത്രിമാർ ഈജിപ്ഷ്യൻ പൗരനായ ഖാലിദ് വഴിയാണ് വിദേശത്തേക്ക് കടത്തിയത്. ഖാലിദിനെ അറസ്റ്റ് ചെയ്യാതെ ഈ കേസ് തെളിയില്ല. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in