Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ലൈഫ് : പ്രീ ഫാബ് ടെക്നോളജിയില്‍ 100 കോടിയുടെ കമ്മീഷൻ ഇടപാട് നടന്നു ; ശിവശങ്കറിനെതിരെ പുതിയ ആരോപണവുമായി അനിൽ അക്കര

ലൈഫ് : പ്രീ ഫാബ് ടെക്നോളജിയില്‍ 100 കോടിയുടെ കമ്മീഷൻ ഇടപാട് നടന്നു ; ശിവശങ്കറിനെതിരെ പുതിയ ആരോപണവുമായി അനിൽ അക്കര
    തൃശ്ശൂർ: എം ശിവശങ്കറിനെതിരെ പുതിയ ആരോപണവുമായി അനിൽ അക്കര എംഎൽഎ. ലൈഫ് മിഷനിൽ പ്രീ ഫാബ് ടെക്നോളജി കൊണ്ടു വന്നതിന് പിന്നിൽ 100 കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നുവെന്ന് അനിൽ അക്കര ആരോപിച്ചു. ഇതിൽ 30 കോടി രൂപ ദുബായിൽ വെച്ച് കൈമാറിയെന്നും അനിൽ അക്കര വ്യക്തമാക്കി. സർക്കാർ ഉത്തരവുകൾ കാറ്റിൽ പറത്തിയാണ് ലൈഫ് മിഷനിൽ പ്രീ ഫാബ് ടെക്നോളജി കൊണ്ടുവന്നത്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസിന് ടെണ്ടർ ഉറപ്പിച്ച് നൽകി. 500 കോടി രൂപയുടെ ടെണ്ടർ നടപടികളാണ് നടന്നത്. ഈ ഇടപാടിനെ കുറിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് വിവരം ലഭിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ഈ വിവരം പുറത്ത് വന്നതോടെയാണ് നിയമസഭാ എത്തിക്സ് കമ്മിറ്റി അന്വേഷണ ഏജൻസിക്കെതിരെ രംഗത്ത് എത്തിയതെന്നും അനിൽ അക്കര ആരോപിച്ചു. 100 കോടിയുടെ കമ്മീഷൻ ഇടപാടാണ് ഉറപ്പിച്ചത്. 30 കോടി ദുബായിൽ വെച്ച് കൈമാറി. ഈ ഇടപാടിന്റെ പ്രാഥമിക തെളിവുകൾ അന്വേഷണ ഏജൻസിക്ക് നൽകിയിട്ടുണ്ടെന്നും അനിൽ അക്കര വ്യക്തമാക്കി.

Related articles

See all
Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത...

Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Save your stories

Sign in