Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; ആന്ധ്രയിലെ എം.എല്‍.എ സ്ഥാനം രാജിവച്ചു പാര്‍ട്ടിവിട്ടു

ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; ആന്ധ്രയിലെ എം.എല്‍.എ സ്ഥാനം രാജിവച്ചു പാര്‍ട്ടിവിട്ടു
ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് തിരിച്ചടികള്‍ തുടര്‍കഥകളാകുന്നു. ആന്ധ്രപ്രദേശിലെ നാല് എം.എല്‍.എമാരില്‍ ഒരാള്‍ പാര്‍ട്ടി അംഗത്വവും എം.എല്‍.എ സ്ഥാനവും രാജിവച്ചു. രാജമഹേന്ദ്രവരം എം.എല്‍.എ അകുല സത്യനാരായണയാണ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ചത്. എം.എല്‍.എ സ്ഥാനം രാജിവച്ചുകൊണ്ട് നിയമസഭാ സ്പീക്കര്‍ കോഡേല ശിവപ്രസാദിന് രാജിക്കത്ത് നല്‍കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കന്ന ലക്ഷ്മി നാരായണയ്ക്കാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതായി കത്ത് നല്‍കിയത്. ആന്ധ്രപ്രദേശില്‍ ബി.ജെ.പിക്ക് നാല് എം.എല്‍.എമാരാണുള്ളത്. ഇതില്‍ ഒരാളാണ് രാജിവച്ച സത്യനാരായണ. എന്തുകൊണ്ടാണ് ബി.ജെ.പിയില്‍ നിന്ന് രാജിവയ്ക്കുന്നതെന്ന് സത്യനാരായണ വ്യക്തമാക്കിയിട്ടില്ല. അതേസമയം നടന്‍ പവന്‍ കല്യാണ്‍ രൂപീകരിച്ച ജനസേന പാര്‍ട്ടിയില്‍ ചേരുമെന്ന് അകുല സത്യനാരായണ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടി.ഡി.പിയുമായി സഖ്യത്തിലാണ് ബി.ജെ.പി മത്സരിച്ചത്. ടി.ഡി.പി എന്‍.ഡി.എ വിട്ടതിനാല്‍ ബി.ജെ.പിക്ക് ഇത്തവണ വിജയം ദുഷ്‌കരമായിരിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

Related articles

See all
Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Save your stories

Sign in