Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ANANTHU FUNERAL| അനന്തു ഇനി കണ്ണീരോര്‍മ്മ; വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു

ANANTHU FUNERAL| അനന്തു ഇനി കണ്ണീരോര്‍മ്മ; വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു
ഒരു നാടിൻ്റെ നൊമ്പരമായി മാറിയ  അനന്ദു കണ്ണീരോർമ്മയായി. നിലമ്പൂർവഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിൻ്റെ മൃതദ്ദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. അനന്തുവിൻ്റെ ദാരുണ മരണം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. അനന്തുവിൻ്റെ മരണം ഷോക്കേറ്റാണും വയറിൽ പൊള്ളലേറ്റ മൂന്ന്പാടുകൾ ഉണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരിക്കുന്നത്. പന്നി കെണി ഒരുക്കിയ വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു നാടിനെ നടുക്കിയ ദാരുണ ദുരന്തത്തിൽ മരണമടഞ്ഞ അനന്തുവിൻ്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം 12 മണിയോടെയാണ് ജന്മനാട്ടിലേക്ക് കൊണ്ടുവന്നത്.ആദ്യം അനന്തു പഠിച്ച ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിലാണ് മൃതദേഹം ആദ്യം എത്തിച്ചത്. സഹപാഠികളും അധ്യാപകരും തങ്ങളുടെ പ്രിയപ്പെട്ട അനന്തുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലികൾ അർപ്പിച്ചു. പിന്നീട് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഒരു നാട് ഒന്നടങ്കം കണ്ണീർ കടലിലായി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 100 കണക്കിന് പേർ അന്ത്യഞ്ജലി അർപ്പിക്കുവാൻ അനന്തുവിൻറെ വീട്ടിലേക്ക് ഒഴുകിയെത്തി. അനന്തുവിൻ്റെ മരണം ഷോക്കേറ്റാണും വയറിൽ പൊള്ളലേറ്റ മൂന്ന്പാടുകൾ ഉണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരിക്കുന്നത്. നേരിട്ട് കമ്പി വയറിൽ തട്ടിയത് ആഘാതം കൂടിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുറിവുകളിൽ ഒരെണ്ണം ആഴത്തിലുള്ളതാണെന്നും ഷോക്കേറ്റ ഉടനെ മുഖമടിച്ച് വീഴുക‌യായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്ത മാക്കുന്നു. അനന്തുവിൻ്റെ ദാരുണ മരണം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ് പി കെ അലവിക്കാണ് അന്വേഷണ ചുമതല. കേസിൽ നിലവിൽ ഒരൊറ്റ പ്രതി മാത്രമാണുള്ളത്.പന്നി കെണി ഒരുക്കിയ വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലിസ് വിശദമായ അന്വേഷണം തുടരുകയാണ്.വീട്ടിലെ മതപരമായ ചടങ്ങുകൾക്ക് ശേഷം സമീപത്തെ കുടുംബസ്മശാനത്തിൽ അനന്തുവിന് അന്ത്യ വിശ്രമം ഒരുക്കി.  ഒരു നാടിൻ്റെ നൊമ്പരമായ അനന്ദു  ദീപ്തമായൊരു കണ്ണീരോർമയായി.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in