Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

CPM| അനന്തുവിന്‍റെ മരണം: സിപിഎമ്മിന്‍റെ വിലകുറഞ്ഞ രാഷ്ട്രീയ നാടകമെന്ന് യുഡിഎഫ്‌

CPM| അനന്തുവിന്‍റെ മരണം: സിപിഎമ്മിന്‍റെ വിലകുറഞ്ഞ രാഷ്ട്രീയ നാടകമെന്ന് യുഡിഎഫ്‌
നാടിനെ നടുക്കിയ അനന്തുവിന്‍റെ ദാരുണ മരണം വിലകുറഞ്ഞ രാഷ്ട്രീയ വിവാദമാക്കുകയാണ് ഇടതുമുന്നണിയും സിപിഎമ്മും. രാവിലെ വിവാദ പരാമർശങ്ങളും വിലകുറഞ്ഞ ആരോപണവുമായി എത്തിയ മന്ത്രി എ കെ ശശീന്ദ്രന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അനന്തുവിന്‍റെ വീട്ടിലെത്തിയ ശേഷം വിലകുറഞ്ഞ ആരോപണങ്ങൾ ഉയർത്തി. ഇടതുമുന്നണിയുടെ തരംതാണ രാഷ്ട്രീയ നാടകത്തിനെതിരെ കോൺഗ്രസും യൂഡിഎഫും ആഞ്ഞടിച്ചു. വന്യജീവി ആക്രമണവും അത് ഫലപ്രദമായി തടയുന്നതിൽ പരാജയപ്പെടുന്ന സർക്കാർ സംവിധാനങ്ങളും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുന്നതിനിടയിലാണ് അനന്തുവിന്‍റെ ദാരുണ മരണം ഉണ്ടായത്. കെഎസ്ഇബിയും വനം വകുപ്പും ഒരുപോലെ പ്രതിക്കൂട്ടിലായ അനന്തുവിന്‍റെ മരണത്തിൽ പ്രതിരോധത്തിൽ ആയ ഇടതുമുന്നണി ഇതോടെ വിലകുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങൾ ഉയർത്തുകയായിരുന്നു. രാവിലെ വിവാദ പരാമർശങ്ങളും തരംതാഴ്ന്ന ആരോപണവുമായി എത്തിയ മന്ത്രി എ കെ ശശീന്ദ്രന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അനന്തുവിൻ്റെ വീട്ടിലെത്തിയ ശേഷം വിലകുറഞ്ഞ ആരോപണങ്ങൾ ഉയർത്തി.ഇടതുമുന്നണിയുടെ തരംതാണ രാഷ്ട്രിയ ആരോപണങ്ങളെ ശക്തമായി വിമർശിച്ചു കോൺഗ്രസും യൂഡിഎഫും തിരിച്ചടിച്ചു. രാവിലെ അനന്തുവിന്‍റെ വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മന്ത്രി എ കെ ശശിന്ദ്രനെ തുറന്ന് വിമർശിച്ചു. അനന്തുവിന്‍റെ ദാരുണ ദുരന്തത്തിൽ കഴിഞ്ഞ രാത്രി കോൺഗ്രസ്സും യുഡിഎഫും ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് പ്രതിയെ പിടികൂടുന്നതിൽ പോലീസ് അന്വേഷണം കാര്യക്ഷമമായത്. നാടിനെ നടുക്കിയ അനന്തുവിന്‍റെ ദാരുണ മരണവും വിലകുറഞ്ഞ രാഷ്ട്രീയ വിവാദമാക്കി ഇടതുമുന്നണിയ്ക്കും സി പി എമ്മിനുമെതിരെ വ്യാപക വിമർശനങ്ങളാണ് അലയടിക്കുന്നത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in