Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം

ന്യൂഡൽഹി: കന്നഡ സിനിമയിലെ ഇതിഹാസ നടൻ അനന്ത് നാഗിന് 2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതികളിലൊന്നായ പുരസ്‌കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്.

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര നിർണയസമിതിയാണ് അനന്ത് നാഗിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

മലയാള സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു അനന്ത് നാഗ്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ‘സ്വാതി തിരുനാൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലെത്തിയത്. ചിത്രത്തിൽ സ്വാതി തിരുനാൾ രാമവർമയായാണ് അനന്ത് നാഗ് വേഷമിട്ടത്.

പുരസ്‌കാര നേട്ടത്തിൽ അനന്ത് നാഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വർഷങ്ങളായി അനന്ത് നാഗിന്റെ സ്വാഭാവിക അഭിനയവും വൈവിധ്യമാർന്ന പ്രകടനങ്ങളും ഇന്ത്യൻ സിനിമയിൽ ശക്തമായ സ്വാധീനം ചെലുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. കന്നഡ സിനിമയ്ക്ക് അദ്ദേഹം നൽകിയ നിർണായക സംഭാവനകളെയും മോദി ചൂണ്ടിക്കാട്ടി.

1948 സെപ്റ്റംബർ നാലിന് ജനിച്ച അനന്ത് നാഗിന്റെ മുഴുവൻ പേര് അനന്ത് നാഗർകട്ടെ എന്നാണ്. 300-ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം കന്നഡയ്ക്ക് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ 250-ലേറെയും കന്നഡ ചിത്രങ്ങളാണ്.

ടെലിവിഷൻ രംഗത്തും അനന്ത് നാഗ് ശ്രദ്ധേയനായിരുന്നു. ആർ.കെ. നാരായണന്റെ കഥകളെ ആസ്പദമാക്കി ദൂരദർശൻ സംപ്രേഷണം ചെയ്ത ജനപ്രിയ പരമ്പരയായ ‘മാൽഗുഡി ഡേയ്സ്’ ഉൾപ്പെടെയുള്ള ടെലിവിഷൻ പരിപാടികളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയ ജീവിതത്തിൽ അഞ്ച് കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ അനന്ത് നാഗ് നേടിയിട്ടുണ്ട്. 2025-ൽ ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി കേന്ദ്ര സർക്കാർ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.






Related articles

See all
Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Save your stories

Sign in