Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മലപ്പുറത്ത് വീണ്ടും വൈറൽ ഹെപ്പറ്റൈറ്റിസ്; നാളെ അടിയന്തര യോഗം ചേരും

മലപ്പുറത്ത് വീണ്ടും വൈറൽ ഹെപ്പറ്റൈറ്റിസ്; നാളെ അടിയന്തര യോഗം ചേരും
  മലപ്പുറം: മലപ്പുറത്ത് നാളെ അടിയന്തര യോഗം ചേരും. മഞ്ഞപ്പിത്ത ബാധയുടെ പശ്ചാത്തലത്തിലാണ് നാളെ അടിയന്തരയോഗം ചേരാന്‍ തീരുമാനമായത്.  ജില്ല മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് യോഗം ചേരാന്‍ തീരുമാനിച്ചത്. അതേസമയം നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ വലിയ ആശങ്കയിലാണ്. മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് വീണ്ടും പടരുകയാണ്. മഞ്ഞപിത്തം ബാധിച്ച് ഇന്ന് ഒരു മരണം കൂടിയായതോടെ ജനങ്ങള്‍ ആശങ്കയിലാണ്.  അഞ്ച് മാസത്തിനിടെ 7 പേരാണ് മരിച്ചത്. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സക്കീറിന്‍റെ മരണം. ഇതോടെ ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണെന്ന ആശങ്ക പരന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in