AMMA ASSOCIATION| അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന്; പ്രസിഡന്‍റ് മോഹന്‍ലാല്‍ തന്നെ
Jaihind TV News Report
Jaihind TV Web Desk
June 22, 2025
1 min read
•
Updated: May 13, 2026
താര സംഘടനയായ അമ്മയുടെ 31ാമത് ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 11 മണിക്ക് കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ജനറല്‍ബോഡി യോഗത്തില്‍ അമ്മയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കും. നിലവില്‍ അഡ്‌ഹോക്ക് കമ്മറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ ഭരണസമിതിയായി തുടരാനാണ് ധാരണ. അതിനാല്‍, വോട്ടെടുപ്പ് ഒഴിവാക്കും. സിനിമാ സെറ്റുകളിലും താമസസ്ഥലത്തും ലഹരി ഉപയോഗം തടയണമെന്നുള്ള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കത്തും യോഗത്തില്‍ ചര്‍ച്ച് ചെയ്യും.
പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തന്നെ തുടരുമെന്നാണ് കരുതുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്‍ സെക്രട്ടറിയായ ബാബുരാജിനെ തന്നെ നിയമിക്കുന്നതില്‍ ഇന്ന് ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച നടക്കും. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദന്റെ ഒഴിവില്‍ പുതിയ താരവും എത്തും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10