Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ദേശീയ പണിമുടക്ക് നാളെ അർധരാത്രി മുതൽ

ദേശീയ പണിമുടക്ക് നാളെ അർധരാത്രി മുതൽ
കേന്ദ്ര സർക്കാരിൻറെ തൊഴിൽചട്ട പരിഷ്‌കരണ നയങ്ങൾക്കെതിരേ പ്രതിപക്ഷ കക്ഷികളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് നാളെ അർധരാത്രി മുതൽ ആരംഭിക്കും. ബിഎംഎസ് ഒഴികെയുള്ള എല്ലാ കക്ഷികളും പണിമുടക്കിൽ പങ്കെടുക്കും. തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സർക്കാരിൻറെ തൊഴിൽചട്ട പരിഷ്‌കരണ നയങ്ങൾക്കെതിരേയാണ് പ്രതിപക്ഷ കക്ഷികൾ 24 മണിക്കൂർ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. നാളെ രാത്രി 12 മുതൽ ആരംഭിക്കുന്ന പണിമുടക്കിൽ സംസ്ഥാനത്തേ കടകളും ഹോട്ടലുകളും പൂർണമായി അടച്ചിടും. കെഐസ്ആർടിസിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്‌സിയും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർ, ആശുപത്രി, ടൂറിസം മേഖല, പാൽ, പത്രം മറ്റ് അവശ്യ സർവീസുകൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in