Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കള്ളസര്‍വെയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്നു: ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന് AICC യുടെ ലീഗല്‍ നോട്ടീസ്

കള്ളസര്‍വെയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്നു: ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന് AICC യുടെ ലീഗല്‍ നോട്ടീസ്
ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സത്യവിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രത്തിനെതിരെ എഐസിസി ലീഗല്‍ സെല്‍ നോട്ടീസ് അയച്ചതായി എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അറിയിച്ചു. അടിസ്ഥാനരഹിതവും അവാസ്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തയാണ് കേരളത്തിലെ കോണ്‍ഗ്രസുമായി ബന്ധപ്പെടുത്തി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് നല്‍കിയത്. ഈ വാര്‍ത്തയിലെ തെറ്റായ ഉള്ളടക്കം പിന്‍വലിച്ച് ഖേദം രേഖപ്പെടുത്തിയില്ലെങ്കില്‍ സിവിലും ക്രിമിനലുമായ നടപടികള്‍ കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും എഐസിസി ലീഗല്‍ സെല്ലിന്റെ നോട്ടീസില്‍ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കോണ്‍ഗ്രസിനെതിരെ പ്രചരിപ്പിക്കുന്നത് പതിവായി. ഇത്തരത്തില്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും.കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഇത്തരം കുപ്രചരണങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായി അഴിച്ചുവിടുന്നതാണ്. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയസാധ്യതയെ മങ്ങലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നതായി എഐസിസിയുടെ സര്‍വെ സംഘം കണ്ടെത്തിയെന്ന തരത്തിലാണ് ദേശീയ ഇംഗ്ലീഷ് ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇത്തരത്തില്‍ ഏതെങ്കിലും സര്‍വെ നടത്താന്‍ എഐസിസി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അങ്ങനെയിരിക്കെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളിയായ സിപിഎമ്മുമായി ചേര്‍ന്ന് പച്ചനുണ പ്രചരിപ്പിച്ച് പൊതുസമൂഹത്തിലും വോട്ടര്‍മാര്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മനഃപൂര്‍വ്വമായ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. പ്രാരംഭനടപടിയുടെ ഭാഗമായാണ് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ ദേശീയ ഇംഗ്ലീഷ് മാധ്യമത്തിനെതിരെ നോട്ടീസ് നല്‍കിയത്. വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ തുടര്‍ നടപടിയായി എഐസിസി ലീഗല്‍ സെല്‍ കേസ് ഫയല്‍ ചെയ്യുമെന്നും കെ.സി.വേണുഗോപാല്‍ അറിയിച്ചു. കേരളത്തിലെ ജനങ്ങളുടെ ഹിതം പരിശോധിച്ചാല്‍ അവര്‍ യുഡിഎഫിനെ അവര്‍ വോട്ടു ചെയ്യു. ഒറ്റക്കെട്ടായിട്ടാണ് സംസ്ഥാനനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ പ്രയത്നിക്കുന്നത്.കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുക എന്നതാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ദൗത്യം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നവരെ കൂട്ടുപിടിച്ച നല്‍കുന്ന ഇത്തരം വാര്‍ത്തകള്‍ കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനെ ഒരുവിധത്തിലും ബാധിക്കില്ലെന്നും ഈ കള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

Related articles

See all
Latest News

Bihar Election | ബീഹാര്‍ തിരഞ്ഞെടുപ്പ്: വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ദ്ധനവും ഇരട്ട വോട്ടു...

Latest News

Delhi car blast | ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: മരണസംഖ്യ പത്തായി ഉയര്‍ന്നു, മുപ്പതിലേറെ പേർക...

Latest News

Prashant Kishor | പ്രശാന്ത് കിഷോറിന് ഇരട്ട വോട്ടര്‍ ഐഡി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണ...

Latest News

മലയാളിക്ക് ഇത് അഭിമാന നിമിഷം; മലയാളത്തിന്റെ മോഹന്‍ലാല്‍ ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി

Save your stories

Sign in