Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

റംസിയുടെ ആത്മഹത്യ : നടി ലക്ഷ്മി പ്രമോദ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

റംസിയുടെ ആത്മഹത്യ :  നടി ലക്ഷ്മി പ്രമോദ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ  ഹാജരായി
കൊല്ലം കൊട്ടിയത്ത് വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി. രാവിലെ 10 മണിയോടെ ലക്ഷ്മി പ്രമോദ് ഭർത്താവിനൊപ്പം കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകുകയായിരിന്നു. എന്നാൽ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനാൽ തുടർനടപടികൾ ഒന്നും ഇന്നും നടന്നില്ല. കഴിഞ്ഞ ദിവസവും ഇവർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയിരുന്നു. കൊല്ലം സെഷൻസ് കോടതി കഴിഞ്ഞ ദിവസം ലക്ഷ്മി പ്രമോദിനും ഭർത്താവിനും മുൻകൂർജാമ്യം അനുവദിച്ചിരുന്നു. കേസ്സിലെ മുഖ്യപ്രതിയും റംസിയുടെ പ്രതിശ്രുത വരനുമായിരുന്ന ഹാരിസിന്‍റെ മാതാവിനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം നടത്തുന്ന അന്വേഷണവുമായി സഹകരിക്കാനും ഇവർക്ക് മുന്നിൽ ഹാജരാകാനും കോടതി നിർദേശം നൽകിയിരുന്നു. ഇപ്പോൾ റിമാന്‍റിൽ കഴിയുന്ന ഹാരിസിന്‍റെ സഹോദര ഭാര്യയാണ് സീരിയൽ താരം ലക്ഷ്മി പ്രമോദ്. കഴിഞ്ഞ മാസം മൂന്നിനാണ് കൊട്ടിയത്തെ വാടക വീട്ടിൽ റംസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Related articles

See all
Popular News

സിപിഎം നേതാക്കള്‍ക്കെതിരെയുള്ള പീഡന പരാതികള്‍ ഇനി പരമ രഹസ്യം; പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച...

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Save your stories

Sign in