Trending
Browse

All sections

Watch

No business videos available

No Middle East videos available

India

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലെ സംഘർഷം : ദീപ് സിദ്ദു അറസ്റ്റില്‍

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലെ സംഘർഷം : ദീപ് സിദ്ദു അറസ്റ്റില്‍
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയില്‍ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്താന്‍ നേതൃത്വം നല്‍കിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റില്‍. പഞ്ചാബില്‍ നിന്നാണ് ഡല്‍ഹി പൊലീസിന്‍റെ സെപ്ഷ്യല്‍ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാക്കളുമായുള്ള ഇയാളുടെ ബന്ധം ഉൾപ്പെടെ വലിയ വിവാദം ആയിരുന്നു. ചെങ്കോട്ടയിൽ കൊടിയുയർത്താൻ നേതൃത്വം നൽകിയത് ഉൾപ്പെടെ നിരവധി കേസുകളാണ് സിദ്ദുവിനെതിരെ ചുമത്തിയിരിക്കുന്നത്. സിദ്ദുവിനെയും മറ്റു മൂന്നുപേരെയും കുറിച്ച് വിവരം നൽകുന്നവർക്ക് ഡല്‍ഹി പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെ സിദ്ദുവിന്‍റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ അതിക്രമിച്ച് കടന്ന് സിഖ് പതാക ഉയർത്തുകയായിരുന്നു. പ്രതിഷേധക്കാര്‍ ചെങ്കോട്ടയില്‍ വന്‍നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. അതേസമയം, സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായിരുന്നു ദീപ് സിദ്ദുവിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയ അക്രമമെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

രജൗരിയിൽ അതിർത്തി മുറിച്ചുകടന്ന പാക് പെൺകുട്ടി പിടിയിൽ; അബദ്ധത്തിൽ വഴിതെറ്റിയെത്തിയതെന്ന്...

Save your stories

Sign in