കണ്ണീരായി അബുദാബി വാഹനാപകടം: മരണം അഞ്ചായി; ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾക്കും ദാരുണാന്ത്യം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
January 05, 2026
1 min read
•
Updated: June 01, 2026
അബുദാബി : വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു കുട്ടി കൂടി തിങ്കളാഴ്ച മരിച്ചതോടെയാണിത്. ഇതോടെ, ഒരു കുടുംബത്തിലെ നാല് സഹോദങ്ങള്‍ അപകടത്തില്‍ മരണപ്പെട്ടു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അസ്സാം എന്ന എട്ട് വയസുകാരനാണ് മരണപ്പെട്ടത്. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശികളായ മാതാപിതാക്കള്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്. അതേസമയം, മരിച്ച വീട്ടുജോലിക്കാരി ബുഷറയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. നാല് സഹോദരങ്ങളുയെും മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കാനാണ് തീരുമാനം. അബുദാബി-ദുബായ് റോഡില്‍ ഷഹാമയ്ക്ക് സമീപത്താണ് അപകടം നടന്നത്.
REPORT : ELVIS CHUMMAR, JAIHIND TV MIDDLE EAST BUREAU
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10