Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അബ്ദുല്‍ റഹീമിന്റെ ജയില്‍ശിക്ഷ ഇന്ന് അവസാനിക്കും; തിരിച്ചുവരവ് കാത്ത് നാടും കുടുംബവും

അബ്ദുല്‍ റഹീമിന്റെ ജയില്‍ശിക്ഷ ഇന്ന് അവസാനിക്കും; തിരിച്ചുവരവ് കാത്ത് നാടും കുടുംബവും




റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ശിക്ഷാ കാലാവധി ഇന്ന് (മെയ് 19) അവസാനിക്കും. വരാനിരിക്കുന്ന പെരുന്നാള്‍ അവധിക്ക് മുന്‍പായി റഹീമിനെ പുറത്തിറക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് കുടുംബത്തിന്റെയും നിയമസഹായ സമിതിയുടെയും നീക്കം. റഹീമിന്റെ തിരിച്ചുവരവിനായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

2006 നവംബറിലാണ് സൗദി ബാലനായ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. തുടര്‍ന്ന് 2012-ല്‍ കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍, ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നുചേര്‍ന്ന് ദിയാധനമായി ഒന്നരക്കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) സമാഹരിച്ചു നല്‍കിയതോടെ കോടതി വധശിക്ഷ ഒഴിവാക്കുകയായിരുന്നു. വധശിക്ഷ ഒഴിവാക്കിയെങ്കിലും മറ്റ് വകുപ്പുകളിലായി 20 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഈ ശിക്ഷാ കാലാവധിയാണ് ഇന്ന് പൂര്‍ത്തിയാകുന്നത്.

അതേസമയം, റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച ഫണ്ടില്‍ പതിനൊന്നരക്കോടി രൂപയോളം ഇനിയും ബാക്കിയുണ്ട്. റഹീം നാട്ടിലെത്തിയ ശേഷം നിയമസഹായ കമ്മിറ്റി യോഗം ചേര്‍ന്ന് ഈ തുക എന്ത് ചെയ്യണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

Related articles

See all
Popular News

കുട്ടികളിൽ അക്രമവാസന കൂട്ടുന്നത് കൊറിയൻ സിനിമകളും ഗെയിമുകളും ; പരാതികൾ വർധിച്ചുവരുന്നതായി...

Popular News

കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ആത്മഹത്യക്ക് കാരണമായി: മാത്യു കുഴൽനാടൻ

Popular News

ബംഗാളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി പോ...

Popular News

സംസ്ഥാനത്ത് വ്യവസായ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഭൂമി ഏറ്റെടുക്കും; വ്യവസായ ലാന്‍ഡ് ബാങ്ക് രൂപീ...

Save your stories

Sign in