Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മലപ്പുറത്ത് നിര്‍മ്മാണം പൂര്‍ത്തിയായ ദേശീയ പാത ഇടിഞ്ഞു; കാറുകളും മണ്ണുമാന്തിയന്ത്രവും മണ്ണിനടിയില്‍; ആളപായമില്ല; ഒഴിവായത് വന്‍ ദുരന്തം

മലപ്പുറത്ത് നിര്‍മ്മാണം പൂര്‍ത്തിയായ ദേശീയ പാത ഇടിഞ്ഞു; കാറുകളും മണ്ണുമാന്തിയന്ത്രവും മണ്ണിനടിയില്‍; ആളപായമില്ല; ഒഴിവായത് വന്‍ ദുരന്തം
ദേശീയപാത 66 തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു. ആറുവരിപ്പാതയുടെ ഒരു ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. 6 വരി പാതയിലും-സര്‍വീസ് റോഡിലും വലിയ വിള്ളലുകളുണ്ടായിട്ടുണ്ട്. 2 കാറുകള്‍ മണ്ണിടിഞ്ഞ കുഴിയിലേക്ക് പതിച്ചു. യാത്രക്കാര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. കാറുകള്‍ക്ക് മുകളിലേക്ക് മണ്ണും കോണ്‍ക്രീറ്റ് കട്ടകളും ഉള്‍പ്പെടെ പതിച്ചിട്ടുണ്ട്. ദേശീയ പാത നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു. സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. പ്രദേശത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്. നിര്‍മാണം നടക്കുന്ന സമയത്ത് തന്നെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് - തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംദിച്ചു. വാഹനങ്ങള്‍ മമ്പാട് വഴി തിരിച്ചു വിട്ടിരിക്കുകയാണ്.

Related articles

See all
Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

ആർ ജി വൺ വനിതാ ട്വന്റി-20: ബറോഡയെ തകർത്ത് കേരളത്തിന് കിരീടം

Popular News

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

മലപ്പുറത്തിനെതിരെ സിപിഎമ്മിന്റേത് വിദ്വേഷ പ്രചാരണം; പിണറായിയുടെ ആവർത്തനമെന്ന് സണ്ണി ജോസഫ്

Save your stories

Sign in