Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മുണ്ടക്കയത്ത് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം; ഭീതിയില്‍ പ്രദേശവാസികള്‍

മുണ്ടക്കയത്ത് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം; ഭീതിയില്‍  പ്രദേശവാസികള്‍
കോട്ടയം:  മുണ്ടക്കയത്ത് ജനവാസ മേഖലയ്ക്ക് സമീപം കാട്ടാനക്കൂട്ടം ഇറങ്ങി. മുണ്ടക്കയം ടിആർ& ടി എസ്റ്റേറ്റിലെ എഡികെ മേഖലയിലാണ് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി കാട്ടാനകൾ കൂട്ടമായി ഇറങ്ങിയിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ മുതൽ 14 ഓളം വരുന്ന കാട്ടാനകളാണ് ജനവാസ മേഖലയ്ക്ക് സമീപം കൂട്ടമായി നിൽക്കുന്നത്. കാട്ടാനയെ കാട്ടിലേക്ക് തിരിച്ചുവിടാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും ഇത് വിഫലമാവുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാലോളം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി കാട്ടാനകളെ കാട്ടിലേക്കു തിരിച്ചുവിടാൻ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. എട്ടോളം വരുന്ന കാട്ടാനകൾ ഇപ്പോഴും പ്രദേശത്ത് കൂട്ടമായി നിൽക്കുന്നുണ്ട് . 50 ലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തുനിന്ന് 100 മീറ്റർ അകലെയാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്. മുൻപ് ഇവിടെനിന്നും 12 കിലോമീറ്റർ മാറി മതമ്പ ഭാഗത്ത് കാട്ടാനകൾ കൂട്ടമായി ഇറങ്ങിയിരുന്നു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in