അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീ പിടിച്ചു; തൊഴിലാളികളെ മറ്റ് ബോട്ടുകളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി
Jaihind TV News Report
Jaihind TV Web Desk
December 08, 2021
1 min read
•
Updated: June 02, 2026
കൊല്ലം: അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീപിടിച്ചു. തീരത്ത് നിന്ന് 3 നോട്ടിക്കൽ മൈൽ ഉള്ളിൽ വെച്ചാണ് ബോട്ടിന് തീപിടിച്ചത്. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് അപകടമുണ്ടായത്.
ബോട്ടിലുണ്ടായിരുന്നു തൊഴിലാളികളെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി. 9 തൊഴിലാളികൾ ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോട്ട് പൂർണമായും കത്തിനശിച്ചു. വിവരമറിയിച്ചിട്ടും രക്ഷാപ്രവർത്തനത്തിന് കടലിൽ പട്രോളിംഗ് നടത്തുന്ന കോസ്റ്റൽ പൊലിസിന്‍റെയോ മറൈൻ എൻഫോഴ്സ്മെന്‍റിന്‍റേയോ സഹായം ലഭിച്ചില്ലെന്ന് മത്സ്യ തൊഴിലാളികൾ പരാതി പറയുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10