Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വീട്ടമ്മയെ ബിയര്‍ ബോട്ടില്‍ കൊണ്ട് കുത്തി മദ്യപന്‍; പത്തനംതിട്ടയില്‍ 62 കാരിക്ക് ദാരുണാന്ത്യം

വീട്ടമ്മയെ ബിയര്‍ ബോട്ടില്‍ കൊണ്ട് കുത്തി മദ്യപന്‍; പത്തനംതിട്ടയില്‍ 62 കാരിക്ക് ദാരുണാന്ത്യം
  പത്തനംതിട്ട: വീട്ടുമുറ്റത്ത് നിന്ന വീട്ടമ്മയെ മദ്യപൻ കുത്തിക്കൊന്നു. കുന്നന്താനം പാമലയിൽ ഇന്ദിരാമ്മ എന്ന അറുപത്തിരണ്ടുകാരിയാണ് ബിയർ കുപ്പിയുടെ ചില്ല് കൊണ്ടുള്ള കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് തുണി നനച്ചുകൊണ്ട് നിന്നിരുന്ന ഇന്ദിരാമ്മയെ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ അയ്യപ്പൻ എന്നയാൾ വീട്ടമുറ്റത്ത് അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. അയ്യപ്പൻ പ്രദേശത്ത് സ്ഥിരം പ്രശ്നക്കാരനാനാണെന്ന് നാട്ടുകാർ പറയുന്നു. അയ്യപ്പൻ മറ്റ് ഏതാനും പേരുമായി സംഘർഷമുണ്ടാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വീട്ടുമുറ്റത്ത് തുണി അലക്കിക്കൊണ്ട് നിന്ന ഇന്ദിരാമ്മയെ കണ്ടത്. തുടർന്ന് ഇന്ദിരാമ്മയുമായും വാക്കേറ്റമുണ്ടാക്കിയ പ്രതി വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറുകയും കൈയിലിരുന്ന ബിയർ കുപ്പി തല്ലിപ്പൊട്ടിച്ച് കൂർത്ത ഭാഗം കൊണ്ട് ഇന്ദിരാമ്മയെ കുത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയുടെ ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in