Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; രണ്ടു പേർ വെന്തു മരിച്ചു

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; രണ്ടു പേർ വെന്തു മരിച്ചു
  കണ്ണൂർ: കൂത്തുപറമ്പിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ടുപേര്‍ വെന്തുമരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനുമാണ് അതിദാരുണമായി വെന്തുമരിച്ചത്. ബസിടിച്ച് മറിഞ്ഞതിന് പിന്നാലെ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിക്കുകയായിരുന്നു. കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണംകോട് സ്വദേശി സജീഷ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയാണ് തീപിടിച്ചത്. രണ്ടു പേരുടെയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്.  

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in