Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വരും മണിക്കൂറിൽ കൊച്ചി, കോഴിക്കോടുമടക്കം 9 ജില്ലകളിൽ മഴ സാധ്യത, 2 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

വരും മണിക്കൂറിൽ കൊച്ചി, കോഴിക്കോടുമടക്കം 9 ജില്ലകളിൽ മഴ സാധ്യത, 2 ജില്ലകളിൽ യെല്ലോ അലര്‍ട്ട്
  എറണാകുളം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ  പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് രാത്രി മഴ സാധ്യത ശക്തം. 7 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കൊച്ചിയും കോഴിക്കോടുമടക്കം 9 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ സാധ്യത. അതിനിടെ 2 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും തുടരുകയാണ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്നു മുതൽ 11/09/2024 വരെ ഗൾഫ് ഓഫ് മാന്നാർ, തമിഴ് നാട് തീരം, തെക്കൻ തമിഴ് നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in