Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ശബരിമലയിൽ 51 യുവതികൾ കയറിയതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇവരുടെ പേരും വിശദാംശങ്ങളും സർക്കാർ കോടതിയിൽ സമർപ്പിച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഏറെയും തമിഴ്നാട്, ആന്ധ്ര, തെലങ്കാന മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. 51 യുവതികളുടെയും വിലാസവും ആധാർ കാർ‌ഡും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളാണ് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ നല്‍കിയത്. തീർഥാടനം ആരംഭിച്ച ശേഷം ആദ്യമായാണ് ശബരിമലയില്‍ എത്തിയ യുവതികളുടെ വിവരങ്ങള്‍ സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ റിപ്പോര്‍ട്ട് നല്‍കുന്നത്. അതേസമയം അയ്യപ്പദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേഷം നല്‍കി. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷ നൽകുന്നത് തുടരണമെന്നും സുപ്രീം കോടതി നിർദേശിച്ചു. തങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയാമെന്നും ശബരിമലയില്‍ നടത്തിയ ശുദ്ധിക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.    

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in