Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സർക്കാരിന് 438 കോടിയുടെ നേട്ടം, തിരുവോണം ബമ്പർ വിറ്റഴിഞ്ഞത് 87.68 ലക്ഷം ടിക്കറ്റുകൾ

സർക്കാരിന് 438 കോടിയുടെ നേട്ടം, തിരുവോണം ബമ്പർ വിറ്റഴിഞ്ഞത്  87.68 ലക്ഷം ടിക്കറ്റുകൾ


ഒന്നാം സമ്മാനമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപ നൽകുന്ന തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന് വിപണിയിൽ വൻ പ്രിയം. ടിക്കറ്റ് വിൽപനയിലൂടെ ഇതുവരെ 438 കോടി രൂപയാണ് ലോട്ടറി വകുപ്പിന് ലഭിച്ചത്. ജൂലൈ 20-ന് വിൽപന ആരംഭിച്ച ഇത്തവണത്തെ ബംപറിന്റെ 87,68,160 ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞു. 500 രൂപ വിലയുള്ള 90 ലക്ഷം ടിക്കറ്റുകൾ വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ലോട്ടറി വകുപ്പ് വിപണിയിലെത്തിയത്.

തിരുവോണം ബംപറിന്റെ മഹാഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് സെപ്റ്റംബർ 26-ന് ഉച്ചയ്ക്ക് 1.30-ന് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് നടക്കും. ചടങ്ങിൽ വെച്ച് വരാനിരിക്കുന്ന പൂജ ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ ഔദ്യോഗിക പ്രകാശനവും നടക്കും.

30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ, പ്രോത്സാഹന സമ്മാനങ്ങളും മറ്റ് നിരവധിയായ തുകകളും ഭാഗ്യശാലികൾക്ക് ലഭിക്കും. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതവും, മൂന്നാം സമ്മാനമായി 25 ലക്ഷം രൂപയും, നാലാം സമ്മാനമായി 5 ലക്ഷം രൂപയും, അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതുകൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി ചെറിയ സമ്മാനങ്ങളും ഇത്തവണത്തെ തിരുവോണം ബംപറിലൂടെ ലഭിക്കും.


Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ വാദങ്ങൾ തള്ളി തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Save your stories

Sign in