Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

400 കടന്ന് കൊവിഡ് രോഗികള്‍; സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ്

400 കടന്ന് കൊവിഡ് രോഗികള്‍; സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ്. ആദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്. സമ്പര്‍ക്കം വഴി രോഗ ബാധിതരായവരുടെ എണ്ണവും റെക്കോര്‍ഡിലേക്ക് നീങ്ങിയ ദിവസമാണ് ഇന്ന് . സമ്പര്‍ക്കം വഴി മാത്രം 204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 112 പേർക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്.  വിദേശത്ത് നിന്ന് വന്ന 123 പേർക്ക് രോഗം വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 51 പേരാണ് രോഗബാധിതരായത്.  ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിലെ 35 പേർക്കും, ബിഎസ്എഫിലെ രണ്ട് പേർക്കും സിഐഎസ്എഫിലെ ഒരാള്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം 129, ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാടും കൊല്ലത്തും 28, കണ്ണൂർ 23, എറണാകുളം 20, തൃശ്ശൂർ 17, കാസർകോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഫലം നെഗറ്റീവയവരുടെ കണക്ക്: തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ...

Popular News

വാണിയമ്പലത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിയായ മാട്ടക്കുളം സ്വദേശി ക...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Save your stories

Sign in