Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊവിഡ്-19 : സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 8516 പേര്‍ക്ക്; 28 മരണം

കൊവിഡ്-19 : സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 8516 പേര്‍ക്ക്; 28 മരണം
കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജന്‍ (54), മൈലക്കര സ്വദേശി രാമചന്ദ്രന്‍ നായര്‍ (63), വാമനപുരം സ്വദേശി മോഹനന്‍ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂര്‍ സ്വദേശി രാജു ആചാരി (58), കൊല്ലം കാരിക്കോട് സ്വദേശി ഉണ്ണികൃഷ്മന്‍ (83), എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ് (64), ഗാന്ധിനഗര്‍ സ്വദേശി ചന്ദ്രകാന്ത് (64), ഊരുമന സ്വദേശി എന്‍.വി. ലിയോന്‍സ് (53), എറണാകുളം സ്വദേശിനി ശാന്ത (50), ആലുവ സ്വദേശിനി കറുമ്പ കണ്ണന്‍ (80), ചേന്ദമംഗലം സ്വദേശി രവികുമാര്‍ (63), തൃശൂര്‍ പുലഴി സ്വദേശി ദിലീപ് (59), മട്ടാത്തൂര്‍ സ്വദേശി ബാബു (58), നഗരിപുറം സ്വദേശി രാമചന്ദ്രന്‍ നമ്പൂതിരി (67), കൂന്നാമൂച്ചി സ്വദേശി ടി.ഒ. സേവിയര്‍ (65), മുല്ലശേരി സ്വദേശി രാജന്‍ (70), കോലത്തോട് സ്വദേശിനി കോമള (65), പ്രശാന്തി ഹൗസ് സ്വദേശി രവീന്ദ്രനാഥന്‍ (63), മലപ്പുറം ചേരൂര്‍ സ്വദേശിനി ഫാത്തിമ (64), ചേക്കോട് സ്വദേശി അബ്ദുറഹിം (80), മീനാടത്തൂര്‍ സ്വദേശി അലി (62), കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ബാവ (74), കൊയിലാണ്ടി ബസാര്‍ സ്വദേശിനി ശകുന്തള (60), കക്കട്ടില്‍ സ്വദേശി ആന്ദ്രു (75), നരിക്കുനി സ്വദേശിനി ജാനകിയമ്മ (87), കാസര്‍ഗോഡ് പടന്നകടപ്പുറം സ്വദേശി അപ്പു (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1587 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 879 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 936, തൃശൂര്‍ 1095, കോഴിക്കോട് 908, കൊല്ലം 925, മലപ്പുറം 703, ആലപ്പുഴ 726, തിരുവനന്തപുരം 481, കോട്ടയം 564, പാലക്കാട് 235, കണ്ണൂര്‍ 295, ഇടുക്കി 176, പത്തനംതിട്ട 126, കാസര്‍ഗോഡ് 171, വയനാട് 132 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, കോഴിക്കോട് 9, തൃശൂര്‍ 8, കണ്ണൂര്‍ 7, എറണാകുളം 6, പത്തനംതിട്ട 5, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8206 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 881, കൊല്ലം 769, പത്തനംതിട്ട 286, ആലപ്പുഴ 672, കോട്ടയം 470, ഇടുക്കി 90, എറണാകുളം 1078, തൃശൂര്‍ 936, പാലക്കാട് 583, മലപ്പുറം 655, കോഴിക്കോട് 1015, വയനാട് 87, കണ്ണൂര്‍ 515, കാസര്‍ഗോഡ് 169 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,72,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,063 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,100 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,963 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2972 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,270 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 48,60,812 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഞീയൂര്‍ (12), ചിറക്കടവ് (2), ഇടുക്കി ജില്ലയിലെ കുമാരമംഗലം (സബ് വാര്‍ഡ് 1, 2), ചിന്നക്കനാല്‍ (സബ് വാര്‍ഡ് 11, 12), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (2, 4, 5, 6, 7, 9, 11, 13, 14, 16, 19), വട്ടംകുളം (1, 7, 8, 9, 16 17, 18), തൃശൂര്‍ ജില്ലയിലെ കൊടശേരി (5), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 7), പത്തനംതിട്ട ജില്ലയിലെ നരനാമ്മൂഴി (സബ് വാര്‍ഡ് 1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 24 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Related articles

See all
Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പതിബെൽ ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഗ്യാനേഷ് കുമാർ മാത്രമല്ല, അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനു...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in