Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് 21,116 പേര്‍ക്ക് കൊവിഡ്, 197 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15

സംസ്ഥാനത്ത് 21,116 പേര്‍ക്ക് കൊവിഡ്, 197 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15
  തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,99,54,145 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 197 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,246 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,954 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2851, മലപ്പുറം 2739, എറണാകുളം 2456, കോഴിക്കോട് 2377, പാലക്കാട് 1270, കൊല്ലം 1405, കണ്ണൂര്‍ 1304, ആലപ്പുഴ 1289, തിരുവനന്തപുരം 908, കോട്ടയം 874, പത്തനംതിട്ട 786, വയനാട് 711, കാസര്‍ഗോഡ് 494, ഇടുക്കി 490 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 22, കണ്ണൂര്‍ 19, വയനാട് 14, കാസര്‍ഗോഡ് 11, കൊല്ലം, പത്തനംതിട്ട 10 വീതം, തൃശൂര്‍ 8, എറണാകുളം 7, കോഴിക്കോട് 4, മലപ്പുറം 3, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,296 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1416, കൊല്ലം 371, പത്തനംതിട്ട 500, ആലപ്പുഴ 821, കോട്ടയം 1447, ഇടുക്കി 393, എറണാകുളം 2174, തൃശൂര്‍ 2542, പാലക്കാട് 2290, മലപ്പുറം 2712, കോഴിക്കോട് 2459, വയനാട് 594, കണ്ണൂര്‍ 1106, കാസര്‍ഗോഡ് 471 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,79,303 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,67,492 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,99,903 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,523 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,380 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2283 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in