നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ റൈഫിളുകള്‍ പിടികൂടി. ദുബൈയില്‍ നിന്നും വന്ന രണ്ട് യാത്രക്കാരില്‍ നിന്നുമാണ് പതിനൊന്ന് എയര്‍ റൈഫിളുകള്‍ പിടികൂടിയത്. പാലക്കാട് സ്വദേശികളായ രമേശ് മച്ചാട്ട്, സിജോശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
എയര്‍ റൈഫിളുകള്‍ ഏത് ഇനമാണെന്നറിയാന്‍ വിശദമായ പരിശോധനക്ക് അയക്കും. ഇത്രയേറെ എയര്‍ റൈഫിളുകള്‍ ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്നും അന്വേഷിക്കും.
നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടികൂടി; 11 എയര്‍ റൈഫിളുകളുമായി പാലക്കാട് സ്വദേശികള്‍ കസ്റ്റഡിയിൽ