Trending
Browse

All sections

Watch

No business videos available

No Middle East videos available

Health

ഷിഗെല്ല ബാധ : കോഴിക്കോട് രണ്ട് വയസ്സുകാരന്‍ മരിച്ചു

ഷിഗെല്ല ബാധ : കോഴിക്കോട് രണ്ട് വയസ്സുകാരന്‍ മരിച്ചു
കോഴിക്കോട് പുതുപാടിയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ച ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. അർഷാദിന്‍റെ മകൻ 2 വയസ്സുള്ള സിയാൻ ആണ് മരിച്ചത്. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുതുപ്പാടിക്ക് സമീപം അടിവാരത്ത് ഗുരുതര വയറിളക്കത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇരട്ട കുട്ടികളിൽ ഒരാളാണ് രാവിലെ മരിച്ചത്. അടിവാരം തേക്കിരി വീട്ടിൻ അർഷാദിന്‍റെ 2 വയസുള്ള കുട്ടികളായ സിയാൻ, സയാൻ എന്നിവരെ കഴിഞ്ഞ ദിവസം അവശനിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. [embed]https://youtu.be/6q6S79zAcdQ[/embed] വയറിളക്കബാധയെ തുടർന്ന് ഈ മാസം 18 ന് കൈതപ്പൊയിലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാവാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഷിഗല്ലെ എൻസലോപ്പതി എന്ന ഗുരുതരമായ വയറിളക്കരോഗമാണ് ഇവരെ ബാധിച്ചത്. മലം കലർന്ന ഭക്ഷണത്തിലൂടെയും, വെള്ളത്തിലൂടെയുമാണ് ഷിഗല്ലെ എന്ന ബാക്ടീരിയ, രോഗം പകർത്തുന്നത്. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഇരട്ട കുട്ടികളിലെ സിയാൻ ഇന്ന് രാവിലെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മരിക്കുകയായിരുന്നു. രോഗബാധ സംശയിക്കുന്ന പ്രദേശത്തെ ജനങ്ങൾ തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നും, കിണറുകളിൽ ക്ലോറിനേഷൻ നടത്തണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Related articles

See all
Health

കോവിഡ്-19 : ദന്താശുപത്രികളില്‍ എത്തുന്ന രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - ഡോ. മണികണ്ഠൻ ജ...

Latest News

യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്; സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ പാല...

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Save your stories

Sign in