"വെള്ളാപ്പള്ളിയുടെ പ്രസ്താവനകളുടെ ഉദ്ദേശം നല്ലതല്ല; ലക്ഷ്യം മതസ്പർദ്ധ; കേരളം ഇത്തരക്കാർക്ക് പറ്റിയ നാടല്ല";- കെ.സി വേണുഗോപാൽ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകളുടെ ഉദ്ദേശം നല്ലതല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇത്തരം വിവാദ പ്രസ്താവനകൾ വെള്ളാപ്പള്ളി പൂർണ്ണമായും ഒഴിവാക്കേണ്ടതായിരുന്നുവെന്നും, ഇതെല്ലാം ജനങ്ങൾ ഇതിനോടകം തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. നാട്ടിൽ വർഗീയത ഇളക്കിവിടാൻ നോക്കിയാൽ ജനങ്ങൾ അത് അംഗീകരിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലമെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. പുതിയൊരു സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകളുമായി രംഗത്തെത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൊട്ടതിനും പിടിച്ചതിനുമെല്ലാം മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് ആക്രമിക്കുന്ന വെള്ളാപ്പള്ളിയുടെ ശൈലി സമൂഹത്തിൽ മനപ്പൂർവം മതസ്പർദ്ധ വളർത്താനുള്ള ഉദ്ദേശത്തോടു കൂടി മാത്രമുള്ളതാണ്. നാട്ടിൽ നിരന്തരം വിവാദങ്ങൾ ഉണ്ടാക്കി, അത് കത്തിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. എന്നാൽ കേരളം പരസ്പര സ്നേഹവും സൗഹാർദ്ദവും കാത്തുസൂക്ഷിക്കുന്ന നാടാണെന്നും, വർഗീയത പടർത്താൻ നോക്കുന്ന ഇത്തരക്കാർക്ക് പറ്റിയ മണ്ണല്ല കേരളമെന്നും വേണുഗോപാൽ ഓർമ്മിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.