Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രതിപക്ഷ നേതാവ് കട്ടിപ്പാറ കരിഞ്ചോലയിൽ; ദുരിതാശ്വാസ ക്യാമ്പില്‍ ഉള്ളവർക്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു

പ്രതിപക്ഷ നേതാവ് കട്ടിപ്പാറ കരിഞ്ചോലയിൽ; ദുരിതാശ്വാസ ക്യാമ്പില്‍ ഉള്ളവർക്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു
കോഴിക്കോട് ഉരുൾപൊട്ടലുണ്ടായ കട്ടിപ്പാറ കരിഞ്ചോലയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ 10 മണിയോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്യത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ കട്ടിപ്പാറയിലെ ഉരുൾപൊട്ടൽ മേഖലയിൽ എത്തിയത്. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ നടത്തുന്ന രക്ഷാപ്രവർത്തനം സംഘം സന്ദർശിച്ചു. സമീപവാസികളോട് ദുരന്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി. ദുരിതാശ്വാസ ക്യാംപിലുള്ളവർക്ക് കൂടുതൽ പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തം നടന്ന് 12 മണിക്കൂർ പിന്നിട്ട ശേഷമാണ് ദേശീയ ദുരന്ത നിവാരണ സേനയെത്തിയത്. ഇത് ഗുരുതരമായ വീഴ്ചയാണെന്നും ചെന്നിത്തല ആരോപിച്ചു. ഉരുൾ നടന്ന പ്രദേശത്തിനു സമീപത്തായി നിർമ്മിച്ച ജലസംഭരണിയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Popular News

പ്രശസ്ത സ്പോർട്സ് മാധ്യമപ്രവർത്തകൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു; എട്ട് ഫിഫ ലോകകപ്പുകൾ നേരിട...

Popular News

നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളായ ഇ.പി. ജയരാജനെയും ശിവൻകുട്ടിയെയും കോടതിയിൽ തിരിച്ചറിഞ്ഞ്...

Popular News

'മുഖത്തുനോക്കി വിമർശിക്കുന്നവരാകണം മാധ്യമപ്രവർത്തകർ'; പ്രസ് ക്ലബ്ബ് വജ്രജൂബിലി ആഘോഷത്തിൽ മ...

Save your stories

Sign in