Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഡാമുകൾ തുറന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത നിർദേശം

ഡാമുകൾ തുറന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത നിർദേശം
കനത്ത മഴയെ തുടർന്ന്  പത്തനംതിട്ട ജില്ലയിലെ ഡാമുകൾ തുറന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ എല്ലാ വകുപ്പുകൾക്കും ജില്ലാ ഭരണകൂടം നിർദേശം നൽകി. ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ള  പ്രദേശങ്ങളിൽ ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. കാലവർഷം കനത്തതോടെ ജില്ലയിലെ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയതിനാൽ അതീവ ജാഗ്രത നിർദേശമാണ് പ്രദേശത്ത് നൽകിയിരിക്കുന്നത് . ആനത്തോടു ഡാമും പമ്പാ ഡാമും തുറന്നതിനാൽ ജലനിരപ്പ് ക്രമാതീതമായി  ഉയരാനും സാധ്യത നിലനിൽക്കുന്നു.  പമ്പാനദി കടന്നു പോകുന്ന നാല് താലൂക്കുകളിലെ എല്ലാ വില്ലേജ് ഓഫിസുകളിലും ജാഗ്രത നിർദേശം നൽകി കഴിഞ്ഞു. ഡാമുകൾ  തുറന്നതിനാൽ  നദികളിൽ മിക്കതും കരകവിഞ്ഞാണ്  ഒഴുകുന്നത്. ജലനിരപ്പ് ക്രമതീതമായി ഉയരാൻ സാധ്യത ഉള്ളതിനാൽ അറൻമുള വള്ളസദ്യയ്‌ക്കെത്തുന്ന പള്ളിയോടങ്ങൾ ജലത്തിന്റെ അളവ് കുറയുന്നത് വരെ പമ്പാ നദീയിലൂടെ ഉള്ള യാത്ര ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം കാലവർഷക്കെടുതി വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിൽ ദുരിതാശ്വാസത്തിനായി നൽകിയ നിവേദനം പുതുക്കി സമർപ്പിക്കാൻ കേന്ദ്ര സംഘം നിർദേശിച്ചിട്ടുണ്ട്. https://www.youtube.com/watch?v=DJgCGK2Wv2U

Related articles

See all
Latest News

അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ...

Latest News

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക...

Kerala

കടുവാ ഭീതിയില്‍ പെരുനാട്: ഒരാഴ്ചയ്ക്കുള്ളില്‍ കൊന്നത് രണ്ടു പശുക്കളെ; പുറത്തിറങ്ങാന്‍ പോലു...

Latest News

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

Save your stories

Sign in