തിരൂർ പറവണ്ണയിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

webdesk
Thursday, January 10, 2019

മലപ്പുറം തിരൂരിൽ  കോൺഗ്രസ്, ലീഗ് പ്രവർത്തകർക്ക്  വെട്ടേറ്റു.ഇന്നലെ  രാത്രിയായിരുന്നു സംഭവം. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മലപ്പുറം തിരൂരിന് സമീപം പറവണ്ണയില്‍ ആണ് മൂന്ന് കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.  ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ് ഇന്നലെ രാത്രി വെട്ടേറ്റത്. കോൺഗ്രസിൻറെ  മുൻ പഞ്ചായത്ത് അംഗം ഫാത്തിമയുടെ മകനാണ് വെട്ടേറ്റ ജംഷീർ.

മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ അക്രമി സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സ്വിഫ്റ്റ് കാറിലായിരുന്നു അക്രമികളെത്തിയത്. പരുക്കേറ്റ ജംഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റു രണ്ടുപേരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.