വിജിയുടെ സമരത്തിന് പിന്തുണയുമായി കെ.പി.സി.സി അധ്യക്ഷന്‍

Jaihind Webdesk
Monday, December 31, 2018

നെയ്യാറ്റിൻകരയിൽ കൊല്ലെപ്പട്ട സനലിന്‍റെ ഭാര്യ വിജിക്ക് നീതി ലഭിക്കുന്നത് വരെ കോൺഗ്രസ് ഒപ്പമുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപള്ളി രാമചന്ദ്രൻ. സെക്രട്ടറിയേറ്റിന് മുന്നിൽ സനലിന്‍റെ കുടംബം നടത്തുന്ന റിലേ സത്യാഗഹത്തിന് പിന്തുണ പ്രഖാപിച്ച് സംസാരിക്കുകയിരുന്നു മുല്ലപള്ളി രാമചന്ദ്രൻ. മനുഷ്യത്വമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. സനലിന്‍റെ ഭാര്യ വിജിക്ക് സർക്കാർ ജോലി നൽകണം. ഇക്കാര്യത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കണമന്നും  കെ.പി.സി.സി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.