ഭരണകൂട ഭീകരതയുടെ ഇരയാണ് സാജന്‍ എന്ന പ്രവാസി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Sunday, July 14, 2019

പ്രവാസി സാജൻ പാറയിൽ ഭരണകൂട ഭീകരതയുടെ ഇരയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശിഖണ്ടികളെ മുൻനിർത്തി സാജന്റെ കുടുംബത്തെ സിപിഎം അധിക്ഷേപിക്കുകയാണ്. പാർട്ടിയുണ്ടാക്കിയ തിരക്കഥക്കനുസരിച്ച് വിധി നടപ്പാക്കാൻ അനുവദിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആന്തൂരിൽ രണ്ട് ദിവസമായി ഡി സി സി പ്രസിഡന്റ് സതീശൻ  നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മിടുക്കൻമാരായ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും റാൻ മൂളികളായ ഉദ്യോഗസ്ഥരെ വെച്ചു കൊണ്ടാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നത്.  സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ ചെയർപേഴ്സനും, നഗര സഭ ഉദ്യോഗസ്ഥർക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ്സെടുക്കണം. സാജന്റെ മരണം ഭരണകൂട ഭീകരതയാണെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വാട്സ് ആപ്പിലൂടെയും, മറ്റു മാധ്യമങ്ങളിലൂടെയും സാജന്റെ കുടുബത്തെ സി പി എം പ്രവർത്തകർ അധിക്ഷേപിക്കുന്നു .നേരിട്ട് യുദ്ധം ചെയ്യാതെ ശിഖണ്ഡികളെ പോലെ സാജന്റെ കുടുംബത്തെ ആക്രമിക്കുന്നു.  സിപിഎമ്മിന്റെ തിരക്കഥക്ക് അനുസരിച്ചാണ് പൊലീസ് അന്വേഷണമെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തും. സാജന്റെ കുടുംബത്തിന്  എല്ലാ നിയമസഹായവും കോൺഗ്രസ് നൽകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാർട്ടി ഉണ്ടാക്കിയ തിരകഥ വിധിയായിട്ട് വരാൻ അനുവദിക്കില്ല. ഇത്രയും കഴിവ് കെട്ട മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല
അപകർഷത ബോധത്താൽ ശബ്ദിക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. വിവിധ കെ പി സി സി ഭാരവാഹികളും ഡിസിസി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
നൂറു കണക്കിന് കോൺഗ്രസ്സ് പ്രവർത്തകരാണ് രണ്ടു ദിവസമായി നടന്ന ആന്തുർ നഗരസഭ പദയാത്രയിൽ പങ്കെടുത്തത്. സി പി എമ്മിന്റെ പാർട്ടി ഗ്രാമമായ ആന്തൂരിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് പുത്തൻ ഉണർവേകാൻ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ പദയാത്ര കൊണ്ട് സാധിച്ചു.